Advertisment

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,  കുട്ടികള്‍ക്ക് നേരെയുണ്ടായ പോലീസ് മര്‍ദ്ദനവും അങ്ങേയറ്റം പ്രതിഷേധകരം : ഡീന്‍ കുര്യാക്കോസ് എംപി.

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,  കുട്ടികള്‍ക്ക് നേരെയുണ്ടായ പോലീസ് മര്‍ദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി.

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update
DEAN KURIAKOSE

ഇടുക്കി:  സംസ്ഥാന സ്‌കൂള്‍ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,  കുട്ടികള്‍ക്ക് നേരെയുണ്ടായ പോലീസ് മര്‍ദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി.

Advertisment

43 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനെ അട്ടിമറിച്ചുകൊണ്ട് പോയിന്റ് പട്ടികയില്‍ ഇല്ലാതിരുന്ന ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനെ രണ്ടാം സ്ഥാനത്തേക്ക് തിരുകിക്കയറ്റിയതിനാല്‍ മാര്‍ ബേസില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്.

ഇത്രയും വര്‍ഷങ്ങളായി ഇല്ലാതിരുന്ന ഒളിമ്പിക്‌സ് മോഡല്‍ കായിക മേള എന്ന പ്രഖ്യാപനം പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. പക്ഷേ സര്‍ക്കാര്‍ ഗ്രാന്‍ഡ് കൈപ്പറ്റി പരിശീലനം നടത്തുന്ന സ്‌പോര്‍ട്‌സ് ഡിവിഷനിലെ കുട്ടികളെ ജനറല്‍ സ്‌കൂളുകളുടെ ഗണത്തില്‍ മുന്നറിയിപ്പില്ലാതെ അവാര്‍ഡ് വിതരണ ചടങ്ങില്‍ വച്ചുമാത്രം ഉള്‍പ്പെടുത്തിയത് ശരിയായ നടപടിയല്ല.

ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പോലും നല്‍കിയിട്ടില്ല എന്നത് മാത്രമല്ല മന്ത്രിയോട്  പരാതി പറയാനെത്തിയ കായിക അധ്യാപകരെ പരിശോധിക്കാം എന്ന് പറഞ്ഞുകൊണ്ട് വേദിയുടെ സമീപത്തേക്ക് മാറ്റി നിര്‍ത്തുകയും ചടങ്ങിന് ശേഷം അധ്യാപകരെ തിരിഞ്ഞു നോക്കാതെ മറ്റൊരു വഴിയിലൂടെ മന്ത്രി കടന്നുകളയുകയും ചെയ്തു.

ഇതിനെതിരെ പ്രതിഷേധിച്ച 15, 16 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പോലീസ് മര്‍ദിക്കുകയും ചെയ്തു എന്നത് ഞെട്ടലുളവാക്കുന്നതാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഇന്നത്തെ കുട്ടികള്‍ നാളെയുടെ താരങ്ങളാണ് എന്ന് മന്ത്രിയും,  വിദ്യാഭ്യാസ വകുപ്പും,  പോലീസും മറക്കരുത്.
കുട്ടികളെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും, പോയിന്റ് പട്ടികയിലെ ആശയക്കുഴപ്പങ്ങള്‍ അടിയന്തിരമായി പരിഹരിക്കുകയും ചെയ്യണമെന്നും എംപി പറഞ്ഞു.

Advertisment