Advertisment

ലോ​ക​ത്തി​ലെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നിക്കുള്ള അവാർഡ് ഖത്തർ എയർവേയ്സിന്

എ​ട്ടാം ത​വ​ണ​യാ​ണ് ഖ​ത്ത​ർ വി​മാ​ന​ക്ക​മ്പ​നി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സിം​ഗ​പ്പൂ​ർ എ​യ​ർലൈ​നി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് പി​ന്ത​ള്ളി​യാ​ണ് നേ​ട്ടം. എ​മി​റേ​റ്റ്സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്

author-image
shafeek cm
New Update
G

ദോ​ഹ: ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി ഖ​ത്ത​ർ എ​യ​ർവേ​സ്.സ്കൈ​ട്രാ​ക്സ് വേ​ൾഡ് എ​യ​ർലൈ​ൻ അ​വാ​ർഡി​ലാണ് മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​യാ​യി ഖ​ത്ത​ർ എ​യ​ർവേ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തത്. ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള 350 വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽനി​ന്നാ​ണ് ഖ​ത്ത​ർ എ​യ​ർവേ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഓ​ൺലൈ​ൻ വ​ഴി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 100 ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Advertisment

എ​ട്ടാം ത​വ​ണ​യാ​ണ് ഖ​ത്ത​ർ വി​മാ​ന​ക്ക​മ്പ​നി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സിം​ഗ​പ്പൂ​ർ എ​യ​ർലൈ​നി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് പി​ന്ത​ള്ളി​യാ​ണ് നേ​ട്ടം. എ​മി​റേ​റ്റ്സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ല​ണ്ട​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഖ​ത്ത​ർ എ​യ​ർവേ​സി​നെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​യ​ർലൈ​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക​ത്തെ മി​ക​ച്ച ബി​സി​ന​സ് ക്ലാ​സ്, ബി​സി​ന​സ് ക്ലാ​സ് ലോ​ഞ്ച് പു​ര​സ്കാ​ര​ങ്ങ​ളും ഖ​ത്ത​ർ എ​യ​ർവേ​സി​നാ​ണ്. ബി​സി​ന​സ് ക്ലാ​സി​നു​ള്ള പു​ര​സ്കാ​രം 11ാം ത​വ​ണ​യും ബി​സി​ന​സ് ക്ലാ​സ് ലോ​ഞ്ചി​നു​ള്ള പു​ര​സ്കാ​രം ആ​റാം ത​വ​ണ​യു​മാ​ണ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​ക്കു​ള്ള പു​ര​സ്കാ​ര​വും ഖ​ത്ത​ർ എ​യ​ർവേ​സ് നി​ല​നി​ർത്തി. 12ാം ത​വ​ണ​യാ​ണ് ഈ ​നേ​ട്ടം തേ​ടി​യെ​ത്തു​ന്ന​ത്.

നേ​ര​ത്തെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള പു​ര​സ്കാ​രം ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മി​ക​ച്ച ഷോ​പ്പി​ങ് സൗ​ക​ര്യ​മു​ള്ള വി​മാ​ന​ത്താ​വ​ള​വും ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​ണ്. ഈ ​മൂ​ന്ന് നേ​ട്ട​ങ്ങ​ളും ഒ​രേ വ​ർഷം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ക​മ്പ​നി​യാ​ണ് ഖ​ത്ത​ർ എ​യ​ർവേ​സ്. യാ​ത്ര​ക്കാ​ർ മി​ക​ച്ച സേ​വ​നം ന​ൽകു​ന്ന​തി​ലു​ള്ള ശ്ര​ദ്ധ​യും തു​ട​ർച്ച​യാ​യി ന​വീ​ക​രി​ക്ക​പ്പെ​ടു​ന്ന​തു​മാ​ണ് ഖ​ത്ത​ർ എ​യ​ർവേ​സി​നെ നേ​ട്ട​ത്തി​ന് അ​ർഹ​രാ​ക്കി​യ​തെ​ന്ന് ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ ബ​ദ​ർ അ​ൽമീ​ർ പ​റ​ഞ്ഞു.

qatar airways
Advertisment