തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കിയ ഭരണമുന്നണിയും അതിലെ വനിതാ നേതാക്കളുമൊക്കെ മുമ്പ് പറഞ്ഞിരുന്ന പലതും വിഴുങ്ങുന്നതാണ് സിനിമാ താരങ്ങളുടെ അറസ്റ്റ് നാടകങ്ങള്‍ക്കിടയിലെ പുതിയ പ്രതിഭാസം.
ഭരണകക്ഷി എംഎല്‍എ ആയ എം മുകേഷ് ബലാല്‍സംഗ കേസില്‍ അറസ്റ്റിലായപ്പോഴാണ് പണ്ട് ഇത്രയും പോലും കൃത്യതയില്ലാത്ത ആരോപണങ്ങളുടെ പേരില്‍ സെക്രട്ടറിയേറ്റ് നടയില്‍ നിന്നും നിയമസഭാ മന്ദിരത്തിലേയ്ക്ക് മാര്‍ച്ച് നടത്തുന്നത് പതിവാക്കിയ വനിതാ നേതാക്കളൊക്കെ നിലപാട് 'പുതുക്കിയത് ' !
ഔചിത്യം, ധാര്‍മ്മികത, ഭേഷ് !
രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിന്‍റെ ഔചിത്യമാണെന്നും ധാര്‍മ്മികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നുമൊക്കെയാണ് മുന്‍ മന്ത്രി പികെ ശ്രീമതി ഇന്ന് പ്രതികരിച്ചിരിക്കുന്നത്.
ധാര്‍മ്മികതയുടെ കാര്യത്തില്‍ ടീച്ചറുടെ ഈ പുതിയ ആഖ്യാനത്തിന് അടുത്ത സര്‍ക്കാര്‍ അധികാരമേല്ക്കുന്നതുവരെ ആയുസുണ്ടാകും എന്നാണ് അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷ.
ആസ്ഥാന 'പെണ്ണുപിടിയന്‍'
72 കാരനായ ഉമ്മന്‍ ചാണ്ടിക്കെതിരെ എങ്ങുനിന്നോ ഒരു 'പടക്കക്കുറ്റി' പൊട്ടിത്തെറിച്ചപ്പോള്‍ ദിവസവും രാവിലെ നിയമസഭാ മന്ദിരത്തിലേയ്ക്ക് മാര്‍ച്ച് നടത്തുകയും ഒപ്പമുണ്ടായിരുന്ന വനിതാ സഹപ്രവര്‍ത്തകയ്ക്ക് പോലീസിന്‍റെ അടി വാങ്ങിച്ചുകൊടുക്കലുമായിരുന്നു അന്ന് ടീച്ചര്‍മാരായ ചില മഹിളാ അസോസിയേഷന്‍ നേതാക്കളുടെ ജോലി.
അവരൊക്കെ ഇപ്പോള്‍ ആസ്ഥാന പെണ്ണുപിടിയനെന്ന് ഖ്യാതി നേടിയ മഹാന്‍ അറസ്റ്റിലായപ്പോള്‍ ധാര്‍മ്മികതയ്ക്ക് പുതുക്കിയ നിര്‍വചനം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണത്രെ.
സ്ത്രീ സുരക്ഷയുടെ അര്‍ത്ഥം
അന്ന് ഉമ്മന്‍ ചാണ്ടിയുടെയൊക്കെ രാജിക്കുവേണ്ടി അനന്തപുരിയിലെ രാജവീഥികളില്‍ വെയില്‍കൊണ്ട്, ജലപീരങ്കിയെയൊക്കെ അതിജീവിച്ച് പോലീസിന്‍റെ അടി ഇരന്നു വാങ്ങുമ്പോള്‍ ഈ ധാര്‍മ്മികതയുടെ നിര്‍വചനമൊക്കെ എവിടെയായിരുന്നു ?
ഇപ്പോഴാണ് 'സ്ത്രീ സുരക്ഷ' എന്ന വാക്കിന് രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ക്കിടയില്‍ കാലാനുസൃതമായ നിര്‍വചനങ്ങള്‍ ഉണ്ടെന്ന് മനസിലായത്.
ആരാണ് മ...രന്‍ ?
എന്തായാലും രാജി എന്നതൊക്കെ നടക്കില്ലെന്നറിയാം. പണ്ട് സ്വന്തം മണ്ഡലത്തിലെ ഒരു വോട്ടര്‍ രാത്രി 11 മണിക്ക് സ്വന്തം എംഎല്‍എ ആയ മുകേഷിനെ ഒന്ന് ഫോണ്‍ വിളിച്ചതിന് ആ പയ്യനെ വിളിച്ച തെറി കേട്ടാല്‍ പെറ്റമ്മ ക്ഷമിക്കില്ല.
ആ മഹാനാണ് ചില നടിമാരെ രാത്രി മുഴുവന്‍ കുത്തിയിരുന്ന് നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുക പതിവായിരുന്നെന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടിമാര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഈ മഹാന്‍ തന്നെയാണ് ജനങ്ങളെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍. ഇയാള്‍ക്ക് നാട്ടുകാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍ മനസില്ല. പകരം സുന്ദരിമാരെ രാത്രി മുഴുവന്‍ കുത്തിയിരുന്ന് വിളിച്ച് ശല്യപ്പെടുത്തുന്നതിന് ഒരു കുഴപ്പവുമില്ല. ഇയാള്‍ ആ പയ്യനെ വിളിച്ച തെറിയാണ് ഇയാള്‍ക്ക് കറക്ട് - മ... രന്‍ !!