Advertisment

വിഴിഞ്ഞത്തെ വേദിയില്‍ ആ പദ്ധതി കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയുടെ പേരു മാത്രം മുഖ്യമന്ത്രി ഒഴിവാക്കിയത് വ്യക്തിപരമായ സ്‌നേഹം വഴിഞ്ഞൊഴുകിയതിനാലാണോ? വൃദ്ധനായ ഒരു മനുഷ്യനെ ലൈംഗികാരോപണത്തില്‍ കുടുക്കി സിബിഐയെക്കൊണ്ടു വരെ അന്വേഷിപ്പിച്ച് വേട്ടയാടിയതിന്റെ പേരാണോ സൗഹൃദം? ഉമ്മന്‍ ചാണ്ടിയുടെ പേര് തിരിച്ചിട്ടതു കൊണ്ടാണോ മകന്‍ ചാണ്ടി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? ബദലില്‍ കുഞ്ചിക്കുറുപ്പ്

എന്നാൽ രാഷ്ട്രീയവും വ്യക്തിപരവുമായ നിലപാടുകൾ രണ്ടായി കാണണമെന്ന വിശദീകരണമാണ് ചാണ്ടി ഉമ്മൻ ഇന്നലെ നൽകിയത്. ചാണ്ടിയുടെ നിലപാടിനെ ഇഴകീറി പരിശോധിക്കുകയാണ് രാഷട്രീയക്കാരും വ്യക്തികളും, അതുപോലെ ചാണ്ടിയെ അനുകൂലിക്കുന്നവരും പ്രതിക്കൂലിക്കുന്നവരും.

New Update
oommen chandy remembrance day

ഉമ്മൻ ചാണ്ടി എന്ന എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവിൻ്റെ പേര് തിരിച്ചിട്ടതു കൊണ്ടാണോ എന്തോ മകൻ ചാണ്ടി ഉമ്മൻ തല തിരിച്ചു ചിന്തിക്കുന്നത്. ഉമ്മൻ ചാണ്ടിയെ, അദ്ദേഹത്തിൻ്റെ ഗുരുതരാവസ്ഥയിൽ പോലും വേട്ടയാടിയ ആൾ എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചിന്തിക്കുന്ന, പിണറായി വിജയനെ സ്വപുത്രൻ ചാണ്ടി ഉമ്മൻ പ്രശംസ കൊണ്ടു ചൊതിഞ്ഞപ്പോൾ കോൺഗ്രസുകാർ രോഷാകുലരായത് സ്വാഭാവികം.

Advertisment

എന്നാൽ രാഷ്ട്രീയവും വ്യക്തിപരവുമായ നിലപാടുകൾ രണ്ടായി കാണണമെന്ന വിശദീകരണമാണ് ചാണ്ടി ഉമ്മൻ ഇന്നലെ നൽകിയത്. ചാണ്ടിയുടെ നിലപാടിനെ ഇഴകീറി പരിശോധിക്കുകയാണ് രാഷട്രീയക്കാരും വ്യക്തികളും, അതുപോലെ ചാണ്ടിയെ അനുകൂലിക്കുന്നവരും പ്രതിക്കൂലിക്കുന്നവരും.

തൻ്റെ പ്രസംഗം രാഷ്ട്രീയപരമായിരുന്നില്ലെന്നും വ്യക്തിപരമായിരുന്നു എന്നുമാണ് ചാണ്ടി ഉമ്മൻ ഇപ്പോൾ നൽകുന്ന വിശദീകരണം. അപ്പോഴാണ് മറുചോദ്യം ഉയരുന്നത്: ' ഉമ്മൻ ചാണ്ടിയെ, പിണറായി വിജയനും കൂട്ടരും വ്യക്തിപരമായി വേട്ടയാടുകയായിരുന്നില്ലെ'  ആ ചോദ്യം ന്യായമാണോ ?

'രാഷ്ട്രത്തെ സംബന്ധിക്കുന്ന' എന്നാണ് രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം. അങ്ങനെയുള്ള രാഷ്ട്രീയമാണോ പിണറായി കളിച്ചത് ? വൃദ്ധനായ ഒരു മനുഷ്യനെ ലൈംഗികാരോപണത്തിൽ കുടുക്കി സിബിഐയെക്കൊണ്ടു വരെ അന്വേഷിപ്പിച്ച് ക്രൂരമായി വേട്ടയാടിയതിൻ്റെ പേരാണോ രാഷ്ട്രീയം എന്ന് ഉമ്മന്‍ ചാണ്ടിയെന്ന പേര് തലത്തിരിച്ചിട്ട ചാണ്ടിയോടു ചോദിക്കുകയാണ് ജനം.

വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉദ്ഘാടന വേളയിൽ ആ പദ്ധതി കൊണ്ടുവന്ന ഉമ്മൻ ചാണ്ടിയുടെ പേരു മാത്രം മുഖ്യമന്ത്രി ഒഴിവാക്കിയത് വ്യക്തിപരമായ സ്നേഹം വഴിഞ്ഞൊഴുകിയതിനാലാണോ?

പിണറായിയുടെ ആ നടപടിയെ സ്വന്തം പാർട്ടിക്കാർ പോലും സ്വകാര്യമായെങ്കിലും വിമർശിച്ചത് ചാണ്ടി ഉമ്മൻ കേട്ടില്ലെ ? ചാണ്ടി..., പിണറായിയെ പ്രശംസിച്ച താങ്കള്‍, പിണറായിയെ സ്തുതിക്കും മുൻപ് ശരിതെറ്റുകൾ സ്വന്തം അമ്മയോടെങ്കിലും ചോദിക്കാമായിരുന്നു. 

മറ്റൊരു വേദിയിൽ  അമ്മ മറിയാമ്മ പറഞ്ഞതെങ്കിലും ചാണ്ടി കേൾക്കണമായിരുന്നു." ഉമ്മൻ ചാണ്ടിയുടെ പേര് ഒരു സ്ത്രീയുടെ പേരിനൊപ്പം ചേര്‍ത്ത് പറയുന്നതിലും ഭേദം 'ഞാൻ അപഥ സഞ്ചാരം നടത്തി' എന്നു പറയുന്നതായിരുന്നു നല്ലത് എന്നായിരുന്നു മറിയാമ്മയുടെ വാക്കുകൾ.

' യുദ്ധത്തിൽ ഒരിക്കൽ മാത്രമേ നിങ്ങളെ കൊല്ലാൻ കഴിയൂ. രാഷ്ട്രീയത്തിൽ പല തവണ സാധിക്കും' എന്ന് വിൻസ്റ്റൻ ചർച്ചിൽ പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ എത്രയോ ശരിയായിരുന്നു.

അങ്ങനെ പലവട്ടം കൊല ചെയ്യപ്പെട്ട ഉമ്മൻ ചാണ്ടിയെ കൊന്നവരെ കാണുമ്പോൾ കവാത്തു മറക്കുന്നത് പുത്രന് ഏതായാലും ഭൂഷണമല്ല. ഏതായാലും പിണറായി വിജയൻ്റെ പാർട്ടിയിൽ തെറ്റുതിരുത്തലിന് ശ്രമം നടക്കെ, പിണറായിക്ക് ചാണ്ടി നൽകിയ സർട്ടിഫിക്കറ്റുകൾ കെങ്കേമമായി.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ഏറെ അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടു നേരിടുന്ന സമയത്താണ് എന്നുമായിരുന്നു ചാണ്ടിയുടെ പിണറായി സ്തുതി.

ഇപ്പറഞ്ഞതു ശരിയോ എന്ന് ചാണ്ടി ചിന്തിക്കട്ടെ. ശരിയാണെങ്കിൽ ഇതു പറയുക തന്നെ ചെയ്യാം. പക്ഷേ, ജനങ്ങൾ അറിയുന്നത് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായി വിജയനെയും സി പി എമ്മിനെയുമാണ്.

Advertisment