Advertisment

ആ ഷോക്ക് ട്രീറ്റ്‌മെന്‍റാണ് ഇപ്പോള്‍ ഫലം കണ്ടത്. 100 ദിന കര്‍മ്മ പരിപാടിയൊക്കെ ഉഷാറാകട്ടെ. കര്‍മ്മ പരിപാടി മുക്കിയ പത്രമുത്തശ്ശിമാരും മാധ്യമ ലോകത്തെ ബലാബല മല്‍സരവും പൊടി പൊടിക്കുന്നുണ്ട് - 'ബദലി'ല്‍ കുഞ്ചിക്കുറുപ്പ് എഴുതുന്നു

യുഡിഎഫ് 18 സീറ്റിൽ ജയിച്ചു എന്നതല്ല സർക്കാരിനെയും ഭരണകക്ഷിയിൽ പെട്ടവരെയും വേട്ടയാടുന്നത്. ബിജെപി കേരളത്തിൽ നിന്ന് ലോക് സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതും കേരളത്തിലാകെ സിപിഎമ്മിൻ്റെ അടിസ്ഥാന വോട്ടുകൾ നല്ലൊരു ശതമാനം ബിജെപിയിലേക്കു പോയി എന്നതുമാണ്.

New Update
pinarai vijayan

ജനങ്ങൾ കൊടുത്ത ഷോക്ക് ചികിത്സ ഫലിച്ചു എന്നു വേണം കരുതാൻ. മനോരോഗികൾക്കു കൊടുക്കുന്ന പരമ്പരാഗത ചികിത്സയാണ് ഷോക്ക്. നവീന കാലഘട്ടത്തിൽ ഷോക്ക് കൊടുക്കുന്നത് രോഗിയെ മയക്കിക്കിടത്തിയാണ്.

Advertisment

പറഞ്ഞു വന്നത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടതുപക്ഷത്തിനും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെൻറിനെക്കുറിച്ചാണ്. മയക്കിക്കിടത്തിയല്ല ജനങ്ങൾ ഈ ചികിത്സ നൽകിയത്. നല്ല സുബോധത്തോടെയിരിക്കുന്ന അവസ്ഥയിലാണ് ഷോക്ക് ചികിത്സ നൽകിയത്.

യുഡിഎഫ് 18 സീറ്റിൽ ജയിച്ചു എന്നതല്ല സർക്കാരിനെയും ഭരണകക്ഷിയിൽ പെട്ടവരെയും വേട്ടയാടുന്നത്. ബിജെപി കേരളത്തിൽ നിന്ന് ലോക് സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതും കേരളത്തിലാകെ സിപിഎമ്മിൻ്റെ അടിസ്ഥാന വോട്ടുകൾ നല്ലൊരു ശതമാനം ബിജെപിയിലേക്കു പോയി എന്നതുമാണ്.


തങ്ങളുടെ കേഡർ വോട്ടുകൾ വരെ വർഗീയ കക്ഷിയെന്ന് ആക്ഷേപിക്കപ്പെടുന്ന ബിജെപിയിലേക്ക് മറിഞ്ഞിരിക്കുന്നു. ജനങ്ങൾ കൊടുത്ത വല്ലാത്ത ഷോക്ക് ചികിത്സ.


ക്ഷേമപെൻഷനുകൾ കുടിശിക തീർത്തു കൊടുക്കുമെന്നും തുക വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ഒന്ന്. ഇതിപ്പോൾ ഇതാ നൂറു ദിവസത്തെ പദ്ധതി പ്രഖ്യാപനവുമായി വീണ്ടും വന്നിരിക്കുന്നു.

ഇടതുപക്ഷ വിരോധം

എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ പലതും 100 ദിവസത്തെ കർമപദ്ധതികളുടെ വാർത്ത കൊടുക്കാതെ ഒതുക്കി. ഇടതുപക്ഷ വിരോധം വിറ്റാണ് മുത്തശി പത്രം അടക്കം ഭൂരിപക്ഷ പത്രങ്ങളും ജീവിക്കുന്നത്. കേരളത്തിൽ പ്രതിപക്ഷത്തിൻ്റെ റോൾ തങ്ങളാണ് നിർവഹിക്കുന്നത് എന്നു പത്രമുത്തശി കരുതുന്നു.

മികച്ച സർക്കുലേഷനു വേണ്ടിയുള്ള തന്ത്രമാണ് ഇതെന്ന് ഇടതുപക്ഷത്തിന് അറിയാമെങ്കിലും ഇടതന്മാർ ആദ്യം വായിക്കുന്നത് മുത്തശിപത്രം തന്നെ. സമ്പൂർണ ഇടതു വിരുദ്ധ പത്രം എന്ന് മുത്തശിയെ വിളിക്കാം.


സത്യത്തിൽ ഇതുകൊണ്ടാണ് പത്രം പച്ച പിടിച്ചു പോകുന്നത്. ഇടതുപക്ഷം അധികാരത്തിൽ വരുന്നതാണ് ഒരർഥത്തിൽ പത്രമുത്തശ്ശിക്ക് ഇഷ്ടം. യുഡിഎഫ് അധികാരത്തിൽ വന്നാൽ അവരെ സംരക്ഷിക്കേണ്ട ചുമതല തങ്ങൾക്കാണ് എന്നാണ് പത്രത്തിൻ്റെ വിശ്വാസം. അതിനാൽ കോൺഗ്രസ് വിരുദ്ധ വാർത്തകൾ പത്രത്തിൽ വരില്ല.


എന്നാൽ മാധ്യമങ്ങളെല്ലാം എതിരായിരിക്കെയാണ് തുടർച്ചയായി രണ്ടാം വട്ടവും ഇടതുപക്ഷം അധികാരത്തിൽ വരുന്നത്. അത് നിസ്സാര കാര്യമല്ല.

പിണറായി മുത്തശ്ശിയുടെ വീട്ടിൽ 

പിണറയി വിജയൻ മുത്തശി പത്രത്തിൻ്റെ  മുതലാളിയുടെ വീട്ടിൽ പോയിരുന്നു എന്നതു സത്യം. അതു കൊണ്ടു ഗുണമുണ്ടായില്ല എന്നു മാത്രമല്ല അടുത്ത ദിവസങ്ങളിൽ പിണറായി വിരുദ്ധ വാർത്ത പൊടിപൊടിക്കുകയും ചെയ്തു.

കരുണാകരൻ്റെ നീന്തൽക്കുളവും വിവാദങ്ങളും

ഈ അവസരത്തിലാണ് മുൻ പത്രാധിപർ കെ.എം.മാത്യു പറഞ്ഞിട്ടുള്ള ഒരു കഥ ഓർമ വരുന്നത്. വാഹനാപകടത്തിൽ കെ.കരുണാകരൻ പരുക്കേറ്റിരിക്കുന്ന കാലം. മുഖ്യമന്ത്രിയാണ് കരുണാകരൻ. അദ്ദേഹത്തിൻ്റെ നടുവിനും ക്ഷതമേറ്റിരുന്നതിനാൽ ഡോക്ടർമാർ വെള്ളത്തിൽ നീന്തുന്നതു നല്ലതെന്നു വിധിച്ചു.

അങ്ങനെ ക്ലിഫ് ഹൗസിൽ നീന്തൽക്കുളം തയാറായി.കരുണാകരൻ കെ.എം മാത്യുവിന വിളിച്ച് ഇക്കാര്യങ്ങൾ ധരിപ്പിച്ച ശേഷം പറഞ്ഞു - ഇതു പത്രത്തിൽ വിവാദമാക്കി കുഴപ്പത്തിൽ ചാടിക്കരുത്. കെ.എം മാത്യു അതേറ്റു. 

പിറ്റേന്ന് മനോരമയിൽ മാത്രം പടവും വാർത്തയും വന്നു. പത്രാധിപരുടെ ഉറപ്പ് കുറുപ്പിൻ്റെ ഉറപ്പായി. കരുണാകരൻ പറഞ്ഞ കാര്യം എഡിറ്റോറിയലിൽ അറിയാക്കാൻ കെ.എം മാത്യം മറന്നു പോയിരുന്നുവത്രെ (അത് കയ്യബദ്ധം). നേരിൽ ചെന്നു കണ്ടിട്ടും പക്ഷേ, പിണറായിക്ക് ഗുണമൊന്നുമുണ്ടായില്ല.

ദേശാഭിമാനിയുടെ തള്ളിക്കയറ്റം

പത്രമുത്തശ്ശിക്ക് ദേശാഭിമാനിയോടും മത്സരം. പലേടത്തും ദേശാഭിമാനി അടിച്ചു കയറി. അല്ലെങ്കിൽ ഭരണ സ്വാധീനം വച്ചു കയറ്റി. അങ്ങനെ കണ്ണൂരിൽ ദേശാഭിമാനിയുടേയും പിന്നിലായി മനോരമ. അതു മനസിലാക്കി ഒരിളക്കി പ്രതിഷ്ഠ നടത്തിയിരിക്കുകയാണ് മുത്തശി ഇപ്പോൾ. കോട്ടയത്ത് വൻ ചുമതല വഹിച്ചിരുന്ന ന്യൂസ് എഡിറ്ററെ കണ്ണൂരിലേക്കു വിട്ടു. കണ്ണൂരിൽ തിളങ്ങാതെ പോയയാളെ കോഴിക്കോട്ടേയ്ക്കും. അതെന്ത് മാറ്റം ഉണ്ടാക്കും എന്ന് കണ്ടറിയാം.

Advertisment