Advertisment

കേരളാ ഡിബേറ്റ് ഫോറം, യുഎസ്എയുടെ ഫോമാ ഇലെക്ഷൻ സൂം ഡിബേറ്റ് ആഗസ്റ്റ് 26 നു വൈകുന്നേരം 8 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം)

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

publive-image

Advertisment

ഹ്യൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (എഫ്ഒഎംഎഎ) പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ താല്പര്യമുള്ള അമേരിക്കൻ  മലയാളികൾക്കായി കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ, ഒരു സൂം ഡിബേറ്റ് (തിരഞ്ഞെടുപ്പു സംവാദം), ഓപ്പൺ ഫോറം, ആഗസ്റ്റ് 26 വെള്ളി, വൈകുന്നേരം 8 മണി (ഇഎസ്ടി-ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു.

എല്ലാ സ്ഥാനാർത്ഥികളേയും, പൊതു ജനങ്ങളേയും കേരളാ ഡിബേറ്റ് ഫോറം ആദരപൂർവം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. എല്ലാ സ്ഥാനാർത്ഥികൾക്കും പങ്കെടുക്കാൻ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായികൂടെ ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു.

മുഖ്യമായി ഡിബേറ്റ് നടക്കുക പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്‍റ് സെക്രട്ടറി, ജോയിന്‍റ് ട്രഷറര്‍ എന്നീ തസ്തികകളിലേക്കായിരിക്കും. മറ്റു പൊസിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ സ്വയം പരിചയപ്പെടുത്തൽ പ്രസ്താവനകൾ, സമയോചിതം പോലെ മാത്രം നടത്തുന്നതായിരിക്കും.

ധാരാളം തസ്തികകളും, സ്ഥാനാർത്ഥി ബാഹുല്യവുമുള്ള ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളാ, ഇന്ത്യൻ, അമേരിക്കൻ, ഫോമയടക്കം മറ്റു സംഘടനാ ഇലെക്ഷൻ ഡിബേറ്റുകൾ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.

അനേകർ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ സൂം ഡിബേറ്റിൽ പ്രവർത്തക സമീതിയിലേക്കു തെരഞ്ഞടുക്കപെടുവാനുള്ള തങ്ങളുടെ യോഗ്യത, ഇവിടുത്തെ മലയാളികളുടെ ഉന്നമനത്തിനായി എന്തെന്തു പ്ലാനുകൾ, പദ്ധതികൾ, പതിവിൻ പടിയുള്ള പരിപാടികൾക്ക് പുറമെ എന്തെല്ലാം പുതു പുത്തൻ ആശയങ്ങളും പദ്ധതികളുമാണു ലക്ഷ്യമിടുന്നത് തുടങ്ങിയ വിഷയങ്ങളെപ്പറ്റി സജീവ ചർച്ചക്കും, സംവാദങ്ങൾക്കും, ആരോഗ്യദായകമായ വാദ പ്രതിവാദങ്ങൾക്കും അവസരമുണ്ടായിരിക്കും.

ഡിബേറ്റ് "സൂം" വഴിയായതിനാൽ പങ്കെടുക്കുന്നവർ അവരവരുടെ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫോൺ തുടങ്ങിയ ഡിവൈസുകൾ നല്ല ശബ്ദവും വെളിച്ചവും കിട്ടത്തക്ക വിധം സെറ്റു ചെയ്യേണ്ടതാണ്.
ഡിബേറ്റ്നായി ഉപയോഗിക്കുന്ന ഡിവൈസ് ഡിസ്പ്ലേയിൽ അവരവരുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അതുപോലെ മോഡറേറ്ററുടെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

അമേരിക്കയുടെ നാനാഭാഗത്തുനിന്നും ഒരു വലിയ ജനാവലി പങ്കെടുക്കുന്ന ഈ "സൂം" ഡിബേറ്റ് പരിപാടിയിൽ സംഭവിച്ചേക്കാവുന്ന ചെറിയ സാങ്കേതിക കുറവുകളും മറ്റും പങ്കെടുക്കുന്നവർ
മനസിലാക്കി പ്രവൃത്തിക്കുമെന്നു സംഘാടകർക്കു ശുഭ പ്രതീക്ഷയുണ്ട്. ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കു വിളിക്കുക: 281 741 9465, 832 703 5700, 813 401 4178, 713 679 9950, അവരവരുടെ സ്റ്റേറ്റ് സമയം, ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈംവുമായി വ്യത്യസം കണക്കിലെടുത്തു താഴെ കൊടുത്തിരിക്കുന്ന, മീറ്റിംഗ് ഐഡി-പാസ്സ്‌വേർഡ് വഴി മീറ്റിംഗിൽ /ഡിബേറ്റിൽ കയറുക. ഏവരെയും ഈ വെർച്വൽ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.

Topic: FOMAA (Federation of Malayalee Association in Americas) Election Debate
Time: August 26, 2022 08:00 PM Eastern Time (US and Canada)-New York Time

Meeting ID: 223 474 0207
Passcode: justice

Advertisment