Advertisment

ഓപ്പൺസീയുടെ സൗജന്യ മിന്റിങ് ടൂൾ ഉപയോഗിച്ച് സൃഷ്‌ടിച്ച മിക്ക എൻഎഫ്‌ടികളും വ്യാജമെന്ന് റിപ്പോര്‍ട്ട്‌

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പ്പൺസീ അതിന്റെ സൗജന്യ നോൺ ഫഞ്ചിബിള്‍ ടോക്കൺ (എൻഎഫ്‌ടി) മിന്റിംഗ് ടൂൾ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുന്നു. ഇത് വഴി നടത്തുന്ന തട്ടിപ്പുകള്‍ തടയാനും ദുരുപയോഗം കുറയ്ക്കാനുമാണ് കമ്പനിയുടെ ഈ നീക്കം.

മുൻകൂർ ഗ്യാസ് ഫീ ഈടാക്കാതെ കലാകാരന്മാർക്ക് എൻഎഫ്‌ടി സ്‌പെയ്‌സിൽ പ്രവേശിക്കുന്നത് എളുപ്പമാക്കുന്നതിന് 2020-ൽ സൃഷ്‌ടിച്ചതാണ് ബോട്ടുകളും സ്‌പാമറുകളും ദുരുപയോഗം ചെയ്യുന്ന "ലേസി മിന്റിംഗ്" ടൂള്‍ എന്ന് ഓപ്പണ്‍സീ പറയുന്നു.

ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കിൽ എൻഎഫ്‌ടി സൃഷ്‌ടിക്കുന്നതിന് ഒറ്റത്തവണ ഈടാക്കുന്ന ഫീയാണ് ഗ്യാസ് ഫീസ്. ടൂൾ ഉപയോഗിച്ച് സൃഷ്ടിച്ച എൻഎഫ്‌ടികളിൽ 80 ശതമാനത്തിലേറെയും കോപ്പിയടിക്കപ്പെട്ട സൃഷ്ടികളും വ്യാജ ശേഖരണങ്ങളും സ്പാമുകളുമാണെന്ന് കമ്പനി പറഞ്ഞു.

നേരത്തെ, സ്വന്തം ഇന്റേണൽ കളക്ഷൻ സ്റ്റോർഫ്രണ്ട് കരാർ ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിൽ ആളുകൾക്ക് ഇഷ്ടമുള്ളത്ര എൻഎഫ്‌ടികൾ ഉണ്ടാക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നിരുന്നാലും, സമീപകാല വഞ്ചനാപരമായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 50 ഇനങ്ങളുടെ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.

“ക്രിയേറ്റേഴ്‌സിനെ മനസിലാക്കിയാണ് ഞങ്ങള്‍ ഓരോ തീരുമാനവും എടുക്കുന്നത്. ക്രിയേറ്റേഴ്‌സിന്‌ സ്‌പേസിലേക്ക്‌ പ്രവേശിക്കുന്നത് എളുപ്പമാക്കുന്നതിനാണ് ഞങ്ങൾ യഥാർത്ഥത്തിൽ ഞങ്ങളുടെ സ്റ്റോർഫ്രണ്ട് കരാർ നിർമ്മിച്ചത്, ” ഓപ്പൺസീ ട്വിറ്ററിൽ പറഞ്ഞു.

“ഞങ്ങൾ ഈ തീരുമാനം നിസ്സാരമായി എടുത്തതല്ല. ഞങ്ങളുടെ മുഴുവൻ കമ്മ്യൂണിറ്റിയിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്ന ഫീഡ്‌ബാക്ക് പരിഹരിക്കുന്നതിന് ഞങ്ങൾ മാറ്റം വരുത്തി. എന്നിരുന്നാലും, ഇത് പുറത്തിറക്കുന്നതിന് മുമ്പ് ഞങ്ങൾ ഇത് നിങ്ങളുമായി പ്രിവ്യൂ ചെയ്യണമായിരുന്നു”, ഓപ്പൺസീ കൂട്ടിച്ചേര്‍ത്തു.

Advertisment