Advertisment

അവസാന പന്തില്‍ വിജയം പിടിച്ചെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചത് അഞ്ച് വിക്കറ്റിന്‌

New Update

publive-image

Advertisment

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ ഫോറടിച്ച് റിങ്കു സിംഗ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

47 പന്തില്‍ 57 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, എട്ട് പന്തില്‍ പുറത്താകാതെ 21 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും, ഹര്‍ഷിത് റാണ രണ്ട് വിക്കറ്റും വീഴ്ത്തി.

38 പന്തില്‍ 51 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആന്ദ്രെ റസല്‍ 23 പന്തില്‍ 42 റണ്‍സെടുത്തു. ജേസണ്‍ റോയ് 24 പന്തില്‍ 38 റണ്‍സെടുത്തു. റിങ്കു സിംഗ് പുറത്താകാതെ 10 പന്തില്‍ 21 റണ്‍സെടുത്തു. പഞ്ചാബിനു വേണ്ടി രാഹുല്‍ ചഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment