Advertisment

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ജയം ആറു വിക്കറ്റിന്‌

New Update

publive-image

Advertisment

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 139 റണ്‍സെടുത്തു. 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയലക്ഷ്യം മറികടന്നു.

51 പന്തില്‍ 64 റണ്‍സെടുത്ത നെഹാല്‍ വധേര മാത്രമാണ് മുംബൈ ബാറ്റര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. സൂര്യകുമാര്‍ യാദവ്-26, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്-20 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. ചെന്നൈയ്ക്കു വേണ്ടി മഥീഷ പതിരന മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹറും, തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

42 പന്തില്‍ 44 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ, 16 പന്തില്‍ 30 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദ്, പുറത്താകാതെ 18 പന്തില്‍ 26 റണ്‍സെടുത്ത ശിവം ദുബെ എന്നിവര്‍ ചെന്നൈയെ അനായാസം വിജയത്തിലേക്ക് നയിച്ചു. മുംബൈയ്ക്കു വേണ്ടി പീയുഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment