Advertisment

ടി20 ലോകകപ്പില്‍ വീണ്ടും ഒരു ഇന്ത്യ-പാക് കലാശപ്പോരാട്ടം ഉണ്ടാകുമോ? ഫൈനലില്‍ പാകിസ്ഥാന്റെ എതിരാളികളെ നാളെ അറിയാം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

സിഡ്‌നി: ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍. ആദ്യം ബാറ്റു ചെയ്ത കീവീസ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു.

പുറത്താകാതെ 35 പന്തില്‍ 53 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കീവീസിന്റെ ടോപ് സ്‌കോറര്‍. കെയ്ന്‍ വില്യംസണ്‍ 42 പന്തില്‍ 46 റണ്‍സെടുത്തു. പാകിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.

43 പന്തില്‍ 57 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 42 പന്തില്‍ 53 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

നാളെ നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഈ മത്സരത്തിലെ വിജയികള്‍ നവംബര്‍ 13ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടും. വീണ്ടുമൊരു ഇന്ത്യ-പാക് കലാശപ്പോരാട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Advertisment