മെല്‍ബണ്‍: ഒക്ടോബര്‍ 23ന് നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനെ തോല്‍പിക്കാന്‍ ആവശ്യമായ കരുത്ത് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്റെ ഹൃദയം ഇന്ത്യയ്‌ക്കൊപ്പമാണ്. ഇന്ത്യ ജയിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ഞാൻ ഒരു ഇന്ത്യക്കാരനായതുകൊണ്ട് മാത്രമല്ല, ഈ അവസ്ഥകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഫയർ പവർ ഞങ്ങൾക്കുണ്ടെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു," സച്ചിൻ പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ സെമിഫൈനലില്‍ എത്തിയേക്കുമെന്നാണ് സച്ചിന്റെ പ്രവചനം.