Advertisment

സൗദിയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വാദി ജസാന്‍ അണക്കെട്ട് തുറന്നു വിട്ടു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

Advertisment

ജിസാന്‍: സൗദിയിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് അതിർത്തി പ്രദേശമായ ജിസാനിലെ വാദി ജസാൻ അണക്കെട്ട് കഴിഞ്ഞ ദിവസം തുറന്നുവിട്ടു.

ജിസാൻ മേഖലയിലെ കനത്ത മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിനനായി വാദി ജസാൻ അണക്കെട്ട് തുറക്കുന്നതായി നേരത്തെ അറിയിപ്പുണ്ടായിരുന്നു. സെക്കൻഡിൽ 3.33 മെട്രിക് ക്യൂബ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.

അതേസമയം, രാജ്യത്തെ വിവിധയിടങ്ങളിൽ പെയ്ത മഴയുടെ അളവ് അധികൃതർ പുറത്ത് വിട്ടു. അൽ മദീന അൽ മുനവ്വറ മേഖലയിലെ അൽ-ഫ്രീഷ് ഗ്രാമത്തിലാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 51.2 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.

 

Advertisment