Advertisment

ഗുണ്ടാത്തലവനും യുപി മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ ! അതിഖിന്റെ മകന്‍ കൊല്ലപ്പെട്ടത് വ്യാഴാഴ്ച

New Update

publive-image

Advertisment

ലഖ്‌നൗ: ഉമേഷ് പാല്‍ വധക്കേസില്‍ പൊലീസ് പിടിയിലായ ഗുണ്ടാത്തലവനും യുപിയിലെ കൊടും ക്രിമിനലുകളിൽ ഒരാളും സമാജ്‌വാദി പാർട്ടിയുടെ എംപിയുമായിരുന്നു അതിഖ് അഹമ്മദ് വെടിയേറ്റു മരിച്ചു. പ്രയാഗ്‌രാജിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകവെയായിരുന്നു സംഭവം. അതിഖിന്റെ സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റു കൊല്ലപ്പെട്ടു.

മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പോലീസ് സ്‌റ്റേഷനിൽ നടന്ന വെടിവെപ്പിൽ ഗുണ്ടാസംഘം ആത്തിഖ് അഹമ്മദിനേയും സഹോദരൻ അഷ്‌റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മുൻ എംപികൂടിയായ അതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് അതിഖ് അഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നത്.

Advertisment