Advertisment

ഭാര്യ മരിച്ചതോടെ ഒറ്റയ്ക്ക് താമസം, അഞ്ച് മക്കളും അവഗണിച്ചതോടെ വൃദ്ധസദനത്തിലേക്ക് മാറി ! മക്കള്‍ സംരക്ഷിക്കാന്‍ തയ്യാറാകാത്തതോടെ 1.5 കോടി രൂപയുടെ സ്വത്ത് യോഗി സര്‍ക്കാരിന് കൈമാറി വയോധികന്‍; മരിച്ചുകഴിഞ്ഞാല്‍ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കാനും തീരുമാനം

New Update

publive-image

Advertisment

ലഖ്നൗ: മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85- കാരൻ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ യോഗി സര്‍ക്കാരിന് എഴുതി നൽകി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നാഥു സിംഗ് ആണ് സംസ്ഥാന സർക്കാരിന് സ്വത്തുക്കൾ വിൽപത്രം എഴുതി ദാനം നൽകിയത്. ശരീരം മെഡിക്കൽ കോളേജിനു പഠനത്തിനായി ദാനം ചെയ്യുമെന്നും മരിച്ചു കഴിഞ്ഞാൽ മക്കളെ മൃതദേഹം കാണാൻ അനുവദിക്കരുതെന്നും അറിയിച്ചു.

നാഥു സിംഗിന് ഒന്നര കോടി വിലമതിക്കുന്ന വീടും സ്ഥലവും സമ്പാദ്യമായുണ്ട്. മകൻ ഒരു സ്കൂൾ അധ്യാപകനായി ജോലി ചെയ്യുകയാണ്. ഇയാൾ സഹരൻപൂരിലാണ് താമസം. ബാക്കിയുള്ള നാല് പെൺമക്കളും വിവാഹിതരായി ഭര്‍തൃവീട്ടിലുമാണ്. ഭാര്യ മരിച്ചതോടെ നാഥു ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ഏഴു മാസം മുമ്പ് വൃദ്ധസദനത്തിലേക്കു താമസം മാറി.

തന്റേത് ഒരു വലിയ കുടുംബമായിട്ടും ആരും കാണാൻ പോലും വരുന്നില്ലെന്ന വിഷമത്തിലായിരുന്നു 85-കാരനായ നാഥു. തുടർന്നാണ് സ്ഥലവും വീടും സർക്കാരിനു നൽകാൻ തീരുമാനിച്ചത്. തന്റെ മരണശേഷം ഈ സ്ഥലത്ത് ആശുപത്രിയോ സ്കൂളോ നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment