Advertisment

ഹോളി അവധിയിൽ മാറ്റം വരുത്തണമെന്ന് സ്റ്റോക്ക് ബ്രോക്കേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

ന്യൂഡൽഹി: ഹോളി അവധി മാർച്ച് 7 മുതൽ മാർച്ച് 8 ലേക്ക് മാറ്റണമെന്ന് സ്റ്റോക്ക് ബ്രോക്കേഴ്‌സ് അസോസിയേഷൻ ആൻമി സർക്കാരിനോടും എക്‌സ്‌ചേഞ്ചുകളോടും സെബിയോടും അഭ്യർത്ഥിച്ചു. നിലവിൽ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും (ബിഎസ്‌ഇ, എൻഎസ്‌ഇ), മാർക്കറ്റ് റെഗുലേറ്റർ സെബിയും അതത് വെബ്‌സൈറ്റുകളിൽ ഹോളിയോട് അനുബന്ധിച്ച്‌ മാർച്ച് 7 അവധിയായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

കമ്മോഡിറ്റി പാർട്ടിസിപ്പന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി‌പി‌എ‌ഐ) എക്സ്ചേഞ്ചുകളോട് സമാനമായ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ട്രേഡിംഗ് അവധി മാർച്ച് 7 മുതൽ മാർച്ച് 8 ലേക്ക് മാറ്റുകയോ അല്ലെങ്കിൽ രണ്ട് ദിവസങ്ങളും ട്രേഡിംഗ് അവധി ദിവസങ്ങളായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന് എക്‌സ്‌ചേഞ്ചുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment