Advertisment

ഹിമാചല്‍ പ്രദേശില്‍ നാടകീയ രംഗങ്ങള്‍; ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞ് പ്രതിഭാ സിങിന്റെ അനുയായികള്‍

New Update

publive-image

Advertisment

ഷിംല: നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും, ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നേതാക്കളുടെ നീക്കങ്ങളാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായുള്ള യോഗത്തിലേക്ക് കേന്ദ്ര നിരീക്ഷകനായി അയച്ച ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ വാഹനവ്യൂഹം പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ വാഹനം തടഞ്ഞു. പ്രതിഭയ്ക്ക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞത്.

മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങിന്റെ ഭാര്യയായ പ്രതിഭ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. വീരഭദ്ര സിങ്ങിന്റെ പാരമ്പര്യത്തെ കോണ്‍ഗ്രസിന് അവഗണിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ടുവെക്കുന്ന വാദം. ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷന്‍ സുഖ്വിന്ദര്‍ സുഖു, മുന്‍പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി തുടങ്ങിയവരും മുഖ്യമന്ത്രി സ്ഥാനത്തിന് നീക്കങ്ങള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

Advertisment