Advertisment

ഹിമാചലില്‍ ജനം വിധിയെഴുതി; ഇനി ഫലത്തിനായുള്ള കാത്തിരിപ്പ്! പോളിംഗിലെ ഇടിവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കയില്‍

New Update

publive-image

Advertisment

ഷിംല: ഹിമാചല്‍ പ്രദേശില്‍ ജനം വിധിയെഴുതി. ഇനി ഫലത്തിനായുള്ള കാത്തിരിപ്പ്. രാവിലെ എട്ടിനു തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 5.30ന് അവസാനിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 67 ശതമാനം പോളിംഗാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.17 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് കുറഞ്ഞത് പാർട്ടികളെയെല്ലാം ഒരു പോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഫലമറിയാന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ഡിസംബര്‍ എട്ടുവരെ കാത്തിരിക്കണം. 55 ലക്ഷത്തിലേറെ പേര്‍ക്ക് സമ്മതിദാനാവകാശമുള്ള സംസ്ഥാനത്ത് 68 നിയമസഭാസീറ്റുകളിലേക്കായി 412 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സിർമൗർ ജില്ലയിലാണ് കൂടുതൽ പോളിംഗ് 72.79ശതമാനം. കിന്നൗ‌റിലാണ് ഏറ്റവും കുറവ് 62 ശതമാനം.

Advertisment