Advertisment

75,000 യുവാക്കൾക്ക് സർക്കാർ നിയമനവും, 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാനുള്ള ‘റോസ്ഗർ മേള’യും! പ്രധാനമന്ത്രിയുടെ ‘ദീപാവലി സമ്മാനം’

New Update

publive-image

Advertisment

ന്യൂഡൽഹി: 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ 'റോസ്ഗർ മേള' എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 ന് വീഡിയോ കോൺഫറൻസ് വഴി തുടക്കം കുറിക്കും. ചടങ്ങിൽ 75,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്തുകൾ നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും ജോലികൾക്കായാണു യുവാക്കൾക്ക് നിയമന കത്തുകൾ കൈമാറുക. പ്രതിരോധ മന്ത്രാലയം, റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, സിബിഐ, കസ്റ്റംസ്, ബാങ്കിങ് മേഖലകളിലേക്കാണ് നിയമനം.

യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാനമായ ഒരു ചുവടുവയ്പായിരിക്കും ഇത്. പ്രധാനമന്ത്രിയുടെ നിരന്തരമായ പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാ​ഗം കൂടിയാണ് ഇതെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Advertisment