Advertisment

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ദീപാവലിക്ക് ധന്വന്തരി പൂജ നടത്തണമെന്ന് മധ്യപ്രദേശ് സർക്കാർ

New Update

publive-image

Advertisment

ഭോപ്പാല്‍: മധ്യപ്രദേശിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ദീപാവലിക്ക് ധന്വന്തരി പൂജ നടത്തണമെന്ന് . മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായ ധന്‍തേരാസ് ദിവസം ധന്വന്തരി പൂജ നടടത്തണമെന്നും, എല്ലാ മെഡിക്കല്‍ കോളേജുകളും നിര്‍ദേശം പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

ധന്‍തേരാസ് ദിവസമായ ഒക്ടോബര്‍ 22-ന് എല്ലാ മെഡിക്കല്‍ കോളേജിലും ധന്വന്തരി പൂജ നടത്തണം. ഡോക്ടര്‍മാരും വിദ്യാര്‍ഥികളും രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവരും ഉള്‍പ്പെടെ എല്ലാവരും പൂജയില്‍ പങ്കെടുക്കണം. മധ്യപ്രദേശിനെ ആരോഗ്യമുള്ള സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായാണ് ധന്വന്തരി പൂജ നത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

Advertisment