Advertisment

അമിത വേഗതയിൽ വന്ന ട്രക്ക് കാറിലിടിച്ചു: സ്ത്രീയും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

New Update

publive-image

Advertisment

ഗുരുഗ്രാം: അമിത വേഗതയിൽ വന്ന ട്രക്ക് കാറിലിടിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. സതാക്ഷി (26), പ്രിഷ (2), പരി (9 മാസം), വിദാൻഷ് (6 മാസം) എന്നിവരാണ് മരിച്ചത്. നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെ 12.15 ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിൽ ജാർസ ചൗക്കിന് സമീപം മേൽപ്പാലത്തിലാണ് അപകടം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടു.

രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ആറ് കുട്ടികളും അടങ്ങുന്ന കുടുംബം ഗാസിയാബാദിൽ നിന്ന് കാറിൽ ഭിവാദിയിലെ ബാബ മോഹൻ റാം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. യാത്രാമധ്യേ പഞ്ചറായ ടയർ മാറ്റുന്നതിനിടെ സ്ത്രീകളും കുട്ടികളും കാറിൽ നിന്ന് പുറത്തിറങ്ങി.

ഈ സമയത്ത് അമിത വേഗതയിലെത്തിയ ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയാണ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രക്ക് കസ്റ്റഡിയിലെടുത്തെന്നും ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഉന്നത ഉദ്യോഗസ്ഥൻ സുരേന്ദർ സിങ് പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisment