ആഗോള ടെക്നോളജി കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധര്‍ വെമ്പുവിന്റെ പ്രഭാതഭക്ഷണം പഴങ്കഞ്ഞി. ‘ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന തന്റെ രോഗം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതോടെ പൂര്‍ണമായും ഭേദപ്പെട്ടു. അലർജി പ്രശ്നങ്ങളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പഴങ്കഞ്ഞിയാണ് എന്റെ പ്രഭാതഭക്ഷണം.
രോഗം ഇപ്പോള്‍ പൂര്‍ണമായും സുഖപ്പെട്ടു. തന്റെ അനുഭവം ചില രോഗികളെ സഹായിക്കുമെന്നു കരുതിയാണ് ഈ പോസ്റ്റ്’- ശ്രീധര്‍ വെമ്പു ട്വീറ്റില്‍ പറയുന്നു. ഇപ്പോള്‍ പഴങ്കഞ്ഞി ജീവിതത്തിന്റെ ഭാഗമായെന്നും ശ്രീധര്‍ വെമ്പു ട്വീറ്റിൽ കുറിച്ചു.
ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന തന്റെ രോഗം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതോടെ പൂര്‍ണമായും ഭേദപ്പെട്ടെന്നും ശ്രീധര്‍ വെമ്പു ട്വിറ്ററില്‍ കുറിച്ചു.
അതിസമ്പന്നനായ ശ്രീധര്‍ വെമ്പു പഴങ്കഞ്ഞി കുടിക്കുന്ന കാര്യം തുറന്നുപറഞ്ഞത് സാമൂഹികമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. 'ഏതാനും വര്‍ഷമായി പഴങ്കഞ്ഞി എന്റെ പ്രഭാതഭക്ഷണമാണ്. രോഗം ഇപ്പോള്‍ പൂര്‍ണമായും സുഖപ്പെട്ടു. തന്റെ അനുഭവം ചിലരെ സഹായിച്ചേക്കുമെന്നു കരുതിയാണ് ഈ പോസ്റ്റ്'- ശ്രീധര്‍ വെമ്പു ട്വീറ്റില്‍ പറയുന്നു.