ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കും പ്രവര്‍ത്തനത്തിനും മാത്രമല്ല, വിനയാന്വിതനായ വ്യക്തിത്വത്തിനും പ്രശസ്തനാണ്. ആവശ്യമുള്ള സമയങ്ങളില്‍ ആളുകളെ സഹായിക്കുന്ന 83 കാരന്റെ നേട്ടങ്ങളില്‍ ലോകം നിരന്തരം വിസ്മയത്തിലാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യവസായികളില്‍ ഒരാളാണ് രത്തന്‍ ടാറ്റ.
അദ്ദേഹത്തിന്റെ ബിസിനസ് ജീവിതത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം, എന്നിരുന്നാലും, അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രണയ ജീവിതം നോക്കാം.
ചെറുപ്പത്തില്‍ ഒരാളെ പ്രണയിച്ചിരുന്നതിനാല്‍ രത്തന്‍ ടാറ്റ ആരെയും വിവാഹം കഴിച്ചിട്ടില്ല, പക്ഷേ ആ വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല. അതിനു ശേഷം, അദ്ദേഹം മറ്റൊരു സ്‌നേഹം തേടി പോയിട്ടില്ല. പിന്നീട് അദ്ദേഹം ടാറ്റ ഗ്രൂപ്പ് കെട്ടിപ്പടുക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, തന്റെ ചെറുപ്പത്തില്‍, രത്തന്‍ ടാറ്റ ലോസ് ഏഞ്ചല്‍സില്‍ ഒരു വാസ്തുവിദ്യാ സ്ഥാപനത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍, അദ്ദേഹം ഒരു സ്ത്രീയെ കണ്ടുമുട്ടുകയും അവളുമായി പ്രണയത്തിലാവുകയും ചെയ്തു. സുഖജീവിതം നയിച്ചിരുന്ന അദ്ദേഹം വിവാഹം കഴിച്ച് സ്ഥിര താമസമാക്കുന്നതിനെപ്പറ്റി ചിന്തിച്ചു.
സുഖമില്ലാത്ത തന്റെ രോഗിയായ മുത്തശ്ശിയെ നോക്കാന്‍ അദ്ദേഹത്തിന് ഇന്ത്യയിലേക്ക് പെട്ടെന്ന് മടങ്ങേണ്ടി വന്നു, പക്ഷേ ടാറ്റയുമായി ഇന്ത്യയിലേക്ക് വരാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുവദിച്ചില്ല. അങ്ങനെ അവരുടെ ബന്ധം വേര്‍പിരിഞ്ഞു. ആ സ്ത്രീ ആരാണെന്ന് ഇന്നുവരെ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
രത്തന്‍ ടാറ്റയുടെ മാതാപിതാക്കളായ നേവലും സോനൂവും 1948-ല്‍ വേര്‍പിരിഞ്ഞു. വ്യവസായിയ്ക്ക് 10 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍. പിന്നീട് അദ്ദേഹത്തെ വളര്‍ത്തിയത് മുത്തശ്ശി നവാജ്ബായ് ടാറ്റയാണ്. പിതാവിന്റെ രണ്ടാം വിവാഹത്തില്‍ നിന്ന് നോയല്‍ ടാറ്റ എന്ന അര്‍ദ്ധസഹോദരനുമുണ്ട് രത്തന്‍ ടാറ്റയക്ക്.