Advertisment

റാന്നി സെൻറ് തോമസ് കോളേജ് അലൂമ്നി - കുവൈറ്റ് ചാപ്റ്റർ ജൂബിലി നിറവിൽ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: റാന്നി കോളേജ് അലൂമ്നി കുവൈറ്റ് ചാപ്റ്റൻ ജനറൽ ബോഡിയും സംഘടനയുടെ 25 വർഷ ജൂബിലി ആലോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ലോഗോ പ്രകാശനവും അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് നടത്തി.

പ്രസിഡന്റ് എബി പാലമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഷിജോ പുല്ലംമ്പള്ളി വാർഷിക റിപ്പോർട്ടും ട്രഷറാർ എൽബിൻ എബ്രഹാം വാർഷിക കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം സിൽവർ ജൂബിലി ലോഗോ ഉപ രക്ഷാധികാരി സി.എം ഫിലിപ്പ് പ്രകാശനം ചെയ്തു.

publive-image

മെയ് 19-ന് നടക്കുന്ന സിൽവർ ജൂബിലി സമാപന ആലോഷങ്ങളുടെ വിജയത്തിനായി വിവിധ സബ് കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. അനി സ്‌റ്റീഫൻ, ജോൺ സേവ്യർ (ജനറൽ കൺവിനേഴ്സ്), രഞ്‌ജി വർഗീസ് (സുവനീർ), ജിജി ചാലുപറമ്പിൽ (റിസപ്ഷൻ ), റോയി വർഗ്ഗീസ് (പ്രോഗ്രം), ലിജോമോൻ ജോസ് (ഫുഡ്) മജോ മാത്യു (മീഡിയ) എന്നിവർ നേതൃത്വം നൽകുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു.

Advertisment