Advertisment

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കഥാകൃത്ത് ടി. പത്മനാഭന് കേരള ജ്യോതി പുരസ്കാരം

സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമാണ് കേരള പുരസ്കാരം.

New Update
t padmanaban

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭന് ലഭിച്ചു.

Advertisment

 കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായ - വാണിജ്യം), കെ എം ചന്ദ്രശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും തെരഞ്ഞെടുത്തു. അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമാണ് കേരള പുരസ്കാരം.

വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ജ്യോതി' വര്‍ഷത്തില്‍ ഒരാള്‍ക്കും, രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള പ്രഭ' വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ശ്രീ' വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

latest news kerala jyothi
Advertisment