കൊച്ചി: സ്വര്‍ണ പണയ വായ്പാ മേഖലയിലെ പ്രധാന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡല്‍ മണി സെക്വര്‍ ചെയ്തതും അല്ലാത്തതുമായ എന്‍സിഡി കടപ്പത്രങ്ങള്‍ പുറത്തിറക്കി. ആയിരം രൂപ വീതം മുഖവിലയുള്ള എന്‍സിഡികളുടെ പബ്ലിക് ഇഷ്യു ആണ് ഇന്നലെ (23 സെപ്തംബര്‍ 2021) ആരംഭിച്ചത്.
2021 ഒക്ടോബര്‍ 18 ആണ് ഇഷ്യു അവസാനിക്കുന്ന ദിവസമെങ്കിലും അതിനു മുമ്പു തന്നെ നിശ്ചിത പരിധിയിലേറെ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടാല്‍ പബ്ലിക് ഇഷ്യു അവസാനിപ്പിക്കും.
കടപ്പത്രങ്ങളിലൂടെ 75 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെങ്കിലും കൂടിയ പരിധി 150 കോടി രൂപ ആയിരിക്കും. ഇഷ്യുകള്‍ക്ക് ക്രിസില്‍/ ബിബിബി സ്റ്റേബിള്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. സെക്വര്‍ ചെയ്ത എന്‍സിഡികളുടെ കാലാവധി 366 ദിവസം മുതല്‍ 54 മാസം വരെയും അങ്ങനെ അല്ലാത്തവയുടേത് 61 മുതല്‍ 71 മാസം വരേയും ആണ്.
ഏറ്റവും ആകര്‍ഷകമായ 71 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന സ്‌കീമും ഉണ്ട്. (ക്‌ളോസ് നമ്പര്‍ 11). ഇരുവിഭാഗം കടപ്പത്രങ്ങള്‍ക്കും കുറഞ്ഞത് പതിനായിരം രൂപയുടെ അപേക്ഷകള്‍ വേണം. കടപ്പത്രങ്ങള്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും.
വിവ്‌റോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനാണ് പബ്ലിക് ഇഷ്യുവിന്റെ മുഖ്യ കൈകാര്യച്ചുമതല. സ്വര്‍ണപണയ വായ്പാ മേഖലയില്‍ സ്ഥാപനത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതിനും സാന്നിധ്യം വ്യാപിപ്പിക്കുന്നതിനും ആണ് കടപ്പത്രങ്ങള്‍ പുറത്തിറക്കിയിട്ടുള്ളതെന്ന് ഇന്‍ഡല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.