Advertisment

രാമായണ പാരായണ രീതി എങ്ങനെയാണെന്ന് നോക്കാം..

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

കര്‍ക്കടക മാസം എത്താറായി. ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് കർക്കടകം. അടുത്ത ഒരു വർഷത്തേക്ക് മനസും ശരീരവും ഊർജ്ജസ്വലമായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുള്ള സമയം കൂടിയാണിത്. കർക്കടക മാസം രാമായണ മാസമായി നാം ആചരിക്കുന്നു.

Advertisment

publive-image

നിത്യവും രാമായണം വായിക്കുന്ന രീതി ഇന്നും കേരളത്തിലുണ്ട്. ഏറ്റവും ഉത്തമമായ വായന അതുതന്നെ. പക്ഷേ, കർക്കടകമാസത്തിൽ വ്രതം പോലെ രാമായണം വായിക്കാനും മനനം ചെയ്യാനുമായി പിൽക്കാലത്ത് ശീലിച്ചു തുടങ്ങി. പഴയ കർക്കടക കാലം അതിനു പറ്റുന്നതുമായിരുന്നു. കർക്കടകമാസം കൊണ്ട് പൂർണമായി വായിച്ചു തീർക്കാൻ ഭഗവദ് കൃപയ്‌ക്കായി പ്രാർഥിക്കുക. വായിച്ചു തീർക്കുമെന്നു സങ്കൽപിക്കുക.

അശുഭ സംഭവങ്ങൾ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദർഭത്തിന്റെ മധ്യത്തിൽ വച്ച് വായന നിറുത്തരുത്. ചില ദിവസങ്ങളിൽ തലേദിനം വായിച്ച ചില ഭാഗങ്ങളിൽ നിന്നു തുടങ്ങേണ്ടതായി വരും. കഥയുടെ ഒഴുക്കിന് വേണ്ടിയാണിത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമർപ്പിക്കേണ്ടത്.

Advertisment