Advertisment

ഫാദേഴ്സ് ഡേ 2023; ചരിത്രവും ഈ ദിനത്തിന്റെ പ്രാധാന്യവും അറിയാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ഫാദേഴ്സ് ഡേയിൽ മിക്ക ആളുകളും അച്ഛനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി കാർഡുകൾ കൈമാറുന്നു, കേക്ക് ഉണ്ടാക്കുന്നു, നല്ല ഭക്ഷണം തയ്യാറാക്കുന്നു, അല്ലെങ്കിൽ പൂക്കൾ അവർക്ക് നൽകുന്നു. രക്ഷാകർതൃ ബന്ധങ്ങൾക്ക് പിതൃദിനം ദൃഢമേകുന്നു. അച്ഛന്മാർക്കു വേണ്ടി മാത്രം സമർപ്പിക്കപ്പെട്ടതല്ല ഈ ദിനം, നമ്മുടെ മനസ്സിനെയും ചിന്തകളെയും രൂപപ്പെടുത്തുകയും നമ്മുടെ ആഗ്രഹങ്ങൾക്ക് ചിറകുനൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പിതാക്കന്മാരെ ആദരിക്കുന്നതിനും ഈ ദിനം സമർപ്പിക്കുന്നു. നമ്മുടെ അച്ഛന്മാർ നിസ്വാർത്ഥമായി നമുക്കുവേണ്ടി ചെയ്യുന്ന പ്രയത്നങ്ങൾക്കും ത്യാഗങ്ങൾക്കും ഈ ദിവസം സമർപ്പിക്കുന്നു.

Advertisment

publive-image

ചരിത്രം

പതിനാറുകാരിയായ സൊനോറ ലൂയിസ് ഡോഡിന് അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ടു. അവളുടെ പിതാവ് സൊനോറയെയും അവളുടെ അഞ്ച് ഇളയ സഹോദരന്മാരെയും വളർത്തി. അയാൾ നല്ലവണ്ണം തന്റെ കുട്ടികളെ പരിപാലിച്ചു.

പിന്നീട്, ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സൊനോറ ഒരു നിവേദനം നൽകി. അവളുടെ പിതാവിന്റെ ജന്മദിനമായ ജൂൺ 5 ന്, പിതാവിന്റെയും പിതാവിനെപ്പോലെയുള്ള എല്ലാ വ്യക്തികളുടെയും പങ്കിനെ ബഹുമാനിക്കാനും അംഗീകരിക്കാനും അവൾ ആഗ്രഹിച്ചു.

നിവേദനം അംഗീകരിച്ചില്ലെങ്കിലും, സൊനോറ പ്രാദേശിക സഭാ സമൂഹങ്ങളെ ഫാദേഴ്സ് ഡേ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി. പിന്നീട്, ഈ ദിവസം ജൂൺ മൂന്നാം ഞായറാഴ്ചയായി മാറ്റി. വാഷിങ്ടണിലെ സ്‌പോക്കനിൽ നടന്ന ആഘോഷം, പിതാക്കന്മാരുടെ പ്രയത്‌നങ്ങളെ അനുസ്മരിച്ചുകൊണ്ട് ഡോഡിന്റെ ആജീവനാന്ത ദൗത്യത്തിന് തുടക്കമിട്ടു, അത് ദേശീയ പ്രാധാന്യമുള്ള ഒരു സംഭവമാക്കി മാറ്റി. അടുത്ത അരനൂറ്റാണ്ടിൽ, ഡോഡ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ സഞ്ചരിച്ച്, ഫാദേഴ്‌സ് ഡേയെ പ്രതിനിധീകരിച്ച് സംസാരിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്തു.

Advertisment