Advertisment

നിങ്ങൾക്കിപ്പോൾ എന്തായിരുന്നു വേണ്ടത്, അദ്ദേഹം നിൽക്കണോ അതോ പോണോ? പ്രായപൂർത്തിയായ ഒരാൾ സ്വന്തം ഇഷ്ടപ്രകാരം പാർട്ടി തിരഞ്ഞെടുത്താൽ അയാളുടെ അച്ഛനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യം? പുറത്തേക്ക് പോകാൻ ഉള്ള എല്ലാ സൂചനകളും നൽകിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചു നിർത്താൻ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോൾ കൂക്കി വിളിച്ചിട്ട് എന്ത് കാര്യം ? കൂടുതൽ ആളുകൾ പാർട്ടിക്ക് പുറത്തേക്ക് പോകാതിരിക്കണമെങ്കിൽ അവർ പാർട്ടിയിൽ ഉള്ളപ്പോൾ അവരോട് സമന്വയത്തിൻ്റെ ഭാഷയിൽ സംസാരിക്കണം; മുരളീ തുമ്മാരുകുടി എഴുതുന്നു

New Update

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ശ്രദ്ധേയമായ കുറിപ്പുമായി മുരളീ തുമ്മാരുകുടി രംഗത്ത്. പ്രായപൂര്‍ത്തിയായ ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം പാര്‍ട്ടി തിരഞ്ഞെടുത്താല്‍ അയാളുടെ അച്ഛനെ കുറ്റപ്പെടുത്തുന്നതില്‍ എന്ത് കാര്യമെന്ന് അദ്ദേഹം ചോദിക്കുന്നു.

Advertisment

publive-image

പുറത്തേക്ക് പോകാന്‍ ഉള്ള എല്ലാ സൂചനകളും നല്‍കിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചു നിര്‍ത്താന്‍ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ കൂക്കി വിളിച്ചിട്ട് എന്ത് കാര്യമെന്നും കൂടുതല്‍ ആളുകള്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകാതിരിക്കണമെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ അവരോട് സമന്വയത്തിന്റെ ഭാഷയില്‍ സംസാരിക്കണമെന്നും മുരളീ തുമ്മാരുകുടി പറയുന്നു.

കുറിപ്പ് വായിക്കാം..

അനിൽ ആൻറണിയും കോൺഗ്രസ്സുകാരും

അനിൽ ആന്റണി കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ പോകുമെന്ന് അദ്ദേഹത്തെ പറ്റിയുള്ള ആദ്യത്തെ വിവാദം ഉണ്ടായപ്പോൾ തന്നെ ഞാൻ എൻ്റെ കോൺഗ്രസ്സ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷെ അവരെല്ലാം ആ സാധ്യത തള്ളിക്കളയുകയാണ് ഉണ്ടായത്.

അന്നും പിന്നീടും അനിൽ ആന്റണിയെ ഏറ്റവും മോശമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പ്രതികരണമാണ് സൈബർ രംഗത്ത് എങ്കിലും കോൺഗ്രസ്സ്കാരിൽ നിന്നും ഉണ്ടായത്.

ഈ കഴിഞ്ഞ മാസങ്ങളിൽ എന്നെങ്കിലും അദ്ദേഹത്തെ കോൺഗ്രസ്സിൽ പിടിച്ചു നിർത്താൻ ഉള്ള എന്തെങ്കിലും ശ്രമം ഉണ്ടായതായി വായിച്ചില്ല. അത്ര പിടിച്ചു നിർത്തേണ്ട ആളൊന്നുമല്ല എന്നുള്ള തരത്തിലാണ് സുഹൃത്തുക്കൾ സംസാരിച്ചതും.

ഇന്നിപ്പോൾ അദ്ദേഹം കോൺഗ്രസ്സിൽ നിന്നും പോകുന്നു, ആളുകൾ മൊത്തം അദ്ദേഹത്തിൻ്റെ പുറകെ കൂക്കുവിളികളുമായി കൂടിയിരിക്കുന്നു. കുറേ പേർ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പിന്നാലെയും.

നിങ്ങൾക്കിപ്പോൾ എന്തായിരുന്നു വേണ്ടത്. അദ്ദേഹം നിൽക്കണോ അതോ പോണോ?

പൊതുവെ ഇന്ത്യയിൽ നമ്മുടെ മതവും രാഷ്ട്രീയവും ഒക്കെ ജന്മം കൊണ്ടാണ് തീരുമാനിക്കപ്പെടുന്നത്.

പക്ഷെ പ്രായപൂർത്തിയായ ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും പാർട്ടി തിരഞ്ഞെടുത്താൽ അയാളുടെ അച്ഛനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യം?

പുറത്തേക്ക് പോകാൻ ഉള്ള എല്ലാ സൂചനകളും നൽകിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചു നിർത്താൻ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോൾ കൂക്കി വിളിച്ചിട്ട് എന്ത് കാര്യം ?

കോൺഗ്രസ്സിന് എൻ്റെ ഉപദേശത്തിന്റെ ആവശ്യം ഒന്നുമില്ല, എന്നാലും എനിക്ക് ഇതിൽ നിന്നും ഒരു പാഠമേ പഠിക്കാൻ തോന്നുന്നുള്ളൂ.

അനിൽ ആന്റണി കോൺഗ്രസ്സ് വിട്ടു പോകാൻ പോകുന്ന അവസാനത്തെ ആളൊന്നുമല്ല. ഇതിലും പ്രധാനപ്പെട്ട ആളുകളെ ഒക്കെ പുറത്തുചാടിക്കാൻ ഉള്ള തരത്തിലുള്ള പെരുമാറ്റം സൈബർ രംഗത്തുനിന്നും പുറത്തുനിന്നും കോൺഗ്രസുകാരിൽ നിന്നും തന്നെ ഉണ്ടാകുന്നത് മാറി നിൽക്കുന്ന എന്നെപ്പോലുള്ളവർക്ക് കൃത്യമായി കാണാം.

കൂടുതൽ ആളുകൾ കോൺഗ്രസ്സ് പാർട്ടിക്ക് പുറത്തേക്ക് പോകാതിരിക്കണമെങ്കിൽ അവർ പാർട്ടിയിൽ ഉള്ളപ്പോൾ അവരോട് സമന്വയത്തിൻ്റെ ഭാഷയിൽ സംസാരിക്കണം. വാസ്തവത്തിൽ കോൺഗ്രസ്സിൽ നിന്നും പുറത്തേക്ക് പോകാൻ സാധ്യത ഉള്ളവരെ പിടിച്ചു നിർത്താനും പുറത്തെത്തിയവരെ തിരിച്ചെത്തിക്കാനും ഒരു പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കാനുള്ള സമയമായി.

ഉണ്ടാക്കിയാൽ എല്ലാവർക്കും നല്ലത്

 

Advertisment