Advertisment

പരീക്ഷ പേടി ഇനി വേണ്ട; മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ചില വഴികൾ

New Update

publive-image

Advertisment

പരീക്ഷസമയം ഇങ്ങുഅടുത്തു. വിഷയങ്ങളെല്ലാം നല്ല രീതിയില്‍ പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷാ ഹാളില്‍ എത്തുമ്പോള്‍ അവ മറന്നുപോകുന്നതാണ് പല കുട്ടികളുടെയും പ്രധാന പ്രശ്നം. പ്രൈമറി വിഭാഗം മുതല്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ഥികള്‍ വരെ പരീക്ഷയെ പേടിക്കുന്നു.

മാനസിക സമ്മർദ്ദം മറ്റൊരാളോട് പങ്കുവെക്കുക

എല്ലാം മറ്റൊരാളോട് തുറന്നു പറയുക അല്ലെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾ മറ്റൊരാളെ അറിയിക്കുക എന്നുള്ളത് ഒരിക്കലും മോശമായ കാര്യമല്ല. അതിൽ ലജ്ജിക്കുകയും അരുത്. നിങ്ങൾ മാനസികമായി സമ്മർദ്ദത്തിലാകുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ അല്ലെങ്കിൽ നിങ്ങളുടെ അധ്യാപകരോടോ അക്കാര്യം പങ്കുവെക്കുക. നിങ്ങളുടെ മനസിന് ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്ന ഒരാളോട് വിഷമങ്ങൾ പങ്കുവെക്കുന്നത് വളരെ മികച്ച മാർഗമാണ്.

ഭക്ഷണം, ഉറക്കം, വ്യായാമം

നന്നായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ഉറങ്ങുകയും ചെയ്യുന്നത് നിങ്ങളുടെ മനസിനെ കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. എട്ടു മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുക. കാർബോഹൈഡ്രേറ്റ് കുറവുള്ള ആഹാരങ്ങൾ കഴിക്കുക, വ്യായാമം ശീലമാക്കിയാൽ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വീണ്ടെടുക്കാം.

ശ്വസന വ്യായാമങ്ങൾ

നിങ്ങളുടെ മനസിന്റെ സ്‌ട്രെസ് കുറക്കാൻ ശ്വസന വ്യായാമത്തിനായി കുറച്ച് സമയം മാറ്റി വെക്കുക. നിങ്ങൾക്ക് കൂടുതൽ ഏകാഗ്രത ഇതുവഴി ലഭിക്കും. തൽഫലമായി, നിങ്ങളുടെ ഭയത്തെ മറികടക്കാൻ വസ്തുനിഷ്ഠമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കും. കൂടുതൽ ഉർജ്ജസ്വലരായി പ്രവർത്തിക്കാനും കഴിയും.

മെഡിറ്റേഷൻ

പരീക്ഷാ ഭീതിയും സമ്മർദ്ദവും ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗമാണ് മെഡിറ്റേഷൻ. മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പരീക്ഷയ്ക്ക് മുമ്പുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും ശ്രദ്ധ നിലനിർത്തുന്നതിനുള്ള ഏറ്റവും മികച്ച ഉപാധിയായായി ധ്യാനത്തെ കാണാം.

Advertisment