Advertisment

പരീക്ഷാ 'ചൂടി'ൽ വെന്തുരുകേണ്ട: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

New Update

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ പരീക്ഷാക്കാലത്തേക്ക് പ്രവേശിക്കുകയാണ്. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നതും വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നുണ്ട്. കടുത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില പോംവഴികള്‍ നോക്കാം.

Advertisment

publive-image

ധാരാളം വെള്ളം കുടിക്കണം ​

​ദി​വ​സം​ ​എ​ട്ടു​ ​ഗ്ളാ​സു​ ​വ​രെ​ ​വെ​ള്ളം​ ​കു​ടി​ക്ക​ണം.​ ​അ​തി​ൽ​ ​മോ​ര്,​ ​ക​രി​ക്ക്,​ ​ഉ​പ്പി​ട്ട​ ​നാ​ര​ങ്ങാ​ ​വെ​ള്ളം,​ ​ഉ​പ്പി​ട്ട​ ​ക​ഞ്ഞി​വെ​ള്ളം​ ​ഉ​ൾ​പ്പെ​ടു​ത്താം.​ ​കാ​ർ​ബ​ണേ​റ്റ​ഡ് ​ഡ്രി​ങ്ക്സും​ ​ബോ​ട്ടി​ൽ​ ​ജ്യൂ​സും​ ​ഒ​ഴി​വാ​ക്ക​ണം.

​ പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​മാ​ങ്ങ,​ ​ച​ക്ക,​ ​പേ​ര​യ്ക്ക,​ ​പ​പ്പാ​യ​ ​തു​ട​ങ്ങി​വ​യ്ക്കൊ​പ്പം​ ​സീ​സ​ണ​ൽ​ ​ഫ്രൂ​ട്ട്സും​ ​ഉ​ൾ​പ്പെ​ടു​ത്താം.

പ​യ​ർ,​ ​ക​ട​ല​ ​തു​ട​ങ്ങി​ ​ഇ​രു​മ്പ് ​കൂ​ടു​ത​ല​ട​ങ്ങി​യ​ ​ആ​ഹാ​രം​ ​ക​ഴി​ക്കു​ന്ന​ത് ​ഓ​ർ​മ്മ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ഉ​ത്ത​മം.​ ​ഇ​ല​ക്ക​റി​ക​ളി​ലും​ ​ഉ​ണ​ക്ക​ ​മു​ന്തി​രി​യി​ലും​ ​ഈ​ന്ത​പ്പ​ഴ​ത്തി​ലും​ ​മീ​നി​ലു​മൊ​ക്കെ​ ​ഇ​രു​മ്പി​ന്റെ​ ​അം​ശം​ ​കൂ​ടു​ത​ലാ​ണ്.

​കു​ട്ടി​ക​ൾ​ക്ക് ​എ​ട്ടു​ ​മ​ണി​ക്കൂ​ർ​ ​ഉ​റ​ക്കം​ ​പ്ര​ധാ​നം.​ ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ​ ​വി​ശ്ര​മം​ ​ന​ൽ​കി​യാ​ൽ​ ​ത​ന്നെ​ ​പ​കു​തി​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മാ​കും.​ ​ചെ​റി​യ​ ​കു​ട്ടി​ക​ൾ​ ​പ​ത്തു​ ​മ​ണി​ക്കൂ​ർ​ ​ഉ​റ​ങ്ങി​യാ​ൽ​ ​ഉ​ത്ത​മം.

പുറത്തിറങ്ങുന്നതിന്‌ മു​ൻ​പ് ​ധാ​രാ​ളം​ ​വെ​ള്ളം​ ​കു​ടി​ക്കു​ക​യും​ ​സു​ര​ക്ഷ​യ്ക്കാ​യി​ ​കു​ട​യോ​ ​തൊ​പ്പി​യോ​ ​ധ​രി​ക്കു​ക​യും​ ​വേ​ണം.

 

Advertisment