Advertisment

ആറ്റുകാൽ പൊങ്കാല: അന്നദാനം/കുടിവെള്ള വിതരണം എന്നിവ നടത്തുന്നവർ നഗരസഭയിൽ നിന്നും രജിസ്ട്രേഷൻ പൂർത്തിയാക്കണം; സ്മാർട്ട് ട്രിവാൻഡ്രം ആപ്പിൽ രജിസ്ട്രേഷൻ സൗകര്യം

New Update

publive-image

Advertisment

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട അന്നദാനം/കുടിവെള്ള വിതരണം എന്നിവ നടത്തുന്നവർ നഗരസഭയിൽ നിന്നും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം. ഇതിനായി നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിൽ രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണം/ കുടിവെള്ളം വിതരണം ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ് .ഭക്ഷണവും കുടിവെള്ളവും ഭക്തജനങ്ങൾ കൊണ്ടുവരുന്ന സ്റ്റീൽ പാത്രങ്ങളിലും സ്റ്റീൽ ഗ്ലാസ്സുകളിലും പകർന്നു നൽകുക. ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസ്സുകളും പൂർണമായി ഒഴിവാക്കുക.

അലങ്കാരങ്ങള്കും പ്രചാരണങ്ങൾക്കും പ്ലാസ്റ്റികും ഫ്ലെക്സും ഒഴിവാക്കുക. പ്രകൃതി സൗഹൃത ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. നഗരസഭ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് കൗണ്ടറിന്റെ മുന്നിലോ വാഹനത്തിന് മുന്നിലെ പ്രദർശിപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ നടത്തുന്നവർക്കായി നഗരസഭ റിസ്റ്റ് ബാൻഡ് നൽകുന്നതാണ്. ഏറ്റവും മികച്ച രീതിയിൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ അവാർഡ് നൽകുന്നതാണ്.

അന്നദാനം/ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള നിബന്ധനകൾ രജിസ്ട്രേഷനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നഗരവാസികളുടെയും ഭക്തജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ഭരണകൂടം അഭ്യര്‍ത്ഥിച്ചു.

https://smarttvm.tmc.lsgkerala.gov.in/pongala/registration

Advertisment