ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ‘ഡോ.റോയ് ജോസഫ്, ഗോപിക ഗോപൻ, ഡോ.ജയദേവൻ.ഇ ആർ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത 'റേഡിയോപാക്ക് ലിക്വിഡ് എംബോളിക് ഏജന്റ്' എന്ന കുത്തിവയ്ക്കാവുന്ന ദ്രാവകം പന്നിയിൽ വിജയകരമായി പരീക്ഷിച്ചു.
കേന്ദ്ര രാസവസ്തു വളം മന്ത്രാലയത്തിന് കീഴിലുള്ള കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പ് ഏർപ്പെടുത്തിയ, ‘പോളിമേഴ്‌സ് ഇൻ മെഡിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ ആപ്ലിക്കേഷനുകൾ’ വിഭാഗത്തിന് കീഴിലുള്ള പതിനൊന്നാമത് ‘ദേശീയ പെട്രോകെമിക്കൽസ് അവാർഡ് ഈ കണ്ടുപിടിത്തത്തിന് ലഭിച്ചു’
‘പോളിമെറിക് എംബോളിക് ഏജന്റ്’ എന്ന നൂതനമായ കണ്ടുപിടുത്തം, തലച്ചോറിന്റെ ‘ആർട്ടീരിയോവെനസ് മാൽഫോർമേഷൻ’ (എവിഎം) ചികിത്സയ്ക്ക് സഹായകമാണ്.
സാധാരണ രക്തക്കുഴലുകളല്ലാതെ, ധമനികളെ നേരിട്ട് സിരകളുമായി ബന്ധിപ്പിക്കുന്ന രക്തക്കുഴലുകളുടെ അസാധാരണമായ ഒരു കുരുക്കാണ് എവിഎം. സാധാരണ മസ്തിഷ്ക കലകളിലേക്കുള്ള രക്തപ്രവാഹവും ഓക്സിജൻ വിതരണവും ഇത് മൂലം തടസ്സപ്പെടുത്തുന്നു . അസാധാരണമായതിനാൽ, ഈ രക്തക്കുഴലുകൾ വിള്ളലിലേക്ക് നയിച്ചേക്കാം, ഇത് രക്തസ്രാവം, പക്ഷാഘാതം , അപസ്മാരം, മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ എന്നിവ ഉണ്ടാക്കുന്നു.
ശ്രീചിത്രയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ കണ്ടുപിടുത്തതിന്റെ സവിശേഷമായ ഗുണം ‘ലോഹ-വസ്തുക്കൾ ചേർക്കാതെയുള്ള റേഡിയോപാസിറ്റിയാണ്. എക്സ്-റേ-ഗൈഡഡ് ഫ്ലൂറോസ്കോപ്പിയുടെ കീഴിൽ രോഗബാധിതമായ ധമനികളിൽ കുത്തിവയ്ക്കുമ്പോൾ പദാർത്ഥത്തിന്റെ തത്സമയ ദൃശ്യപാത ലഭിക്കുന്നതിന് റേഡിയോപാസിറ്റി ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുകളെ പ്രാപ്തരാക്കുന്നു.
യു എസ് , യൂറോപ്യൻ, ഭാരത പേറ്റന്റുകൾ നേടുന്നതിനായി അപേക്ഷകൾ സമർപ്പിച്ചു. വ്യാവസായിക ഉൽപ്പാദനത്തിനുള്ള സാങ്കേതികവിദ്യ എത്രയും വേഗം കൈമാറുവാൻ കഴിയുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നു. ടെക്നിക്കൽ റിസർച്ച് സെന്റർ സ്കീമിന് കീഴിൽ , കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ നിന്ന് ലഭിച്ച ഗ്രാന്റ് ഉപയോഗിച്ചാണ് ഈ ഗവേഷണം നടത്തിയത്.