Advertisment

യുഎസില്‍ വന്‍തോതില്‍ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിഞ്ഞ് മെറ്റയും, മൈക്രോസോഫ്റ്റും ! കമ്പനികളെ അസാധാരണ തീരുമാനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് 'വര്‍ക്ക് ഫ്രം ഹോ'മും, കൂട്ടപ്പിരിച്ചുവിടലും

New Update

publive-image

Advertisment

കാലിഫോര്‍ണിയ: മൈക്രോസോഫ്റ്റും, ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയും യുഎസിലെ വിവിധ സ്ഥലങ്ങളിലെ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുന്നു. സിയാറ്റിലിലും, വാഷിംഗ്ടണിലെ ബെല്ലെവിലുമുള്ള ഓഫീസ് കെട്ടിടങ്ങളാണ് മെറ്റയും മൈക്രോസോഫ്റ്റും ഒഴിയുന്നത്.

സിയാറ്റിലിലെ ആറു നിലകളുള്ള ഓഫീസ് കെട്ടിടവും (Arbor Block 333), ബെല്ലെവുവിലെ 11 നിലകളുള്ള ബ്ലോക്കും ലീസിന് നല്‍കുകയാണെന്ന് ഫേസ്ബുക്ക് സ്ഥിരീകരിച്ചതായി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സിയാറ്റില്‍ ഏരിയയിലെ മറ്റ് ഓഫീസ് കെട്ടിടങ്ങള്‍ക്കായുള്ള പാട്ടവും അവലോകനം ചെയ്യുകയാണെന്ന് കമ്പനി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 ജൂണിൽ കാലാവധി അവസാനിക്കുമ്പോൾ ബെല്ലെവുവിലെ 26 നിലകളുള്ള സിറ്റി സെന്റർ പ്ലാസയിൽ പാട്ടം പുതുക്കില്ലെന്ന്‌ റെഡ്മണ്ട് ആസ്ഥാനമായുള്ള മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. വിദൂര ജോലി(remote work )യോടുള്ള ജനപ്രീതി, വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ എന്നിവയാണ് ഓഫീസ് കെട്ടിടങ്ങള്‍ കുറയ്ക്കാന്‍ ഈ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെറ്റാ വക്താവ് ട്രേസി ക്ലേട്ടൺ സിയാറ്റിൽ ടൈംസിനോട് ഇക്കാര്യം വ്യക്തമാക്കി.

നിലവില്‍ സിയാറ്റിലിലെ 'ആര്‍ബര്‍ ബ്ലോക്ക് 333' മെറ്റയുടെ കൈവശമാണ്. മെൻലോ പാർക്ക് ആസ്ഥാനത്തിന് പുറത്തുള്ള കമ്പനിയുടെ രണ്ടാമത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് ഹബ്ബാണ്‌ സിയാറ്റിൽ ഏരിയ. ഇവിടെ 29 കെട്ടിടങ്ങളിലായി 8,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്.

വിദൂര ജോലികൾ കാരണം ഒഴിവില്ലാത്ത ഓഫീസുകൾ പോലും പലപ്പോഴും പകുതി ശൂന്യമാണെന്ന് സിയാറ്റിൽ ടൈംസ് വ്യക്തമാക്കി. കഴിഞ്ഞ വേനൽക്കാലം മുതൽ, സിയാറ്റിൽ ഡൗണ്ടൗണിൽ കൊവിഡ് മഹാമാരിക്ക്‌ മുമ്പ് 40 ശതമാനം തൊഴിലാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഡൗണ്‍ടൗണ്‍ സിയാറ്റില്‍ അസോസിയേഷന്‍ പുറത്തുവിട്ട ഡാറ്റ ചൂണ്ടിക്കാട്ടുന്നു.

Advertisment