റോം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് ഇറ്റലി. രാജ്യത്തിന്റെ ഏറ്റവും പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സന്ദർശകർക്ക് ഇനി എയർപോർട്ട് ചെക്ക് ഫോമിൽ യൂറോപ്യൻ യൂണിയൻ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കേണ്ടതില്ല.
റെസ്റ്റോറന്റുകൾ, സിനിമാ ഹാളുകൾ, ജിമ്മുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് നിർബന്ധമായിരുന്ന കോവിഡ്-19 ഗ്രീൻ ഹെൽത്ത് പാസ് ഇപ്പോൾ ആവശ്യമില്ല. എന്നാല്‍, ആശുപത്രികളും, നഴ്‌സിംഗ് ഹോമുകളും സന്ദര്‍ശിക്കാന്‍ ഗ്രീന്‍ പാസ് ഹാജരാക്കേണ്ടതുണ്ട്.
ടൂറിസ്റ്റ് സീസണിനായി ഒരുങ്ങുകയാണ് ഇറ്റലി. മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. പൊതു സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കുന്നത് രാജ്യം തുടരുകയാണ്. മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ജോലിസ്ഥലങ്ങൾ എന്നിവയ്‌ക്കുള്ളിൽ ഇനി മാസ്‌ക് നിർബന്ധമല്ല.