Advertisment

തൊപ്പി ലേലത്തിന് വെച്ച് അമേരിക്കയുടെ മുന്‍ പ്രഥമ വനിത മെലാനിയ ട്രംപ്; വാങ്ങാനാളില്ലാതായതോടെ ഉദ്ദേശിച്ച തുക ലഭിച്ചില്ല

New Update

publive-image

Advertisment

വാഷിങ്ടണ്‍: തൊപ്പി ലേലത്തിന് വെച്ച് യുണൈറ്റഡ് സ്റ്റേറ്റ് മുന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. മുന്‍പ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ കാണാന്‍ പോയപ്പോള്‍ താന്‍ തലയില്‍ വെച്ച വൈറ്റ് കളര്‍ തൊപ്പിയാണ് മെലാനിയ ലേലത്തിന് വെച്ചത്. തൊപ്പിയടക്കം മൂന്നിനങ്ങള്‍ മെലാനിയ ലേലത്തിന് വെച്ചിരുന്നു.

എന്നാല്‍ ലേലത്തിന് മെലാനിയ ഉദ്ദേശിച്ചിരുന്ന പ്രാരംഭ തുക പോലും നേടാനായില്ല. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് മെലാനിയ ലേലത്തിന് വെച്ച സാധനങ്ങള്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 250,000 ഡോളറാണ് ലേലത്തിന്റെ ഓപ്പണിംഗ് ബിഡായി കണക്കാക്കിയിരുന്നത്. എന്നാല്‍ സാധനങ്ങള്‍ ലേലത്തില്‍ പോയത് 170000 ഡോളറിനാണ്. പ്രതീക്ഷിച്ച തുകയിലും 80,000 ഡോളര്‍ കുറവായിരുന്നു ഇത്.

ഫ്രഞ്ച് പ്രസിഡന്റിനെ കാണാന്‍ പോയപ്പള്‍ താന്‍ ധരിച്ചിരുന്ന തൊപ്പി ലേലത്തില്‍ വെയ്ക്കുമെന്ന് മെലാനിയ നേരത്തേതന്നെ അനൗണ്‍സ് ചെയ്തിരുന്നു. അതോടൊപ്പം ഇതേ തൊപ്പി ധരിച്ചുകൊണ്ടുള്ള തന്റെ വാട്ടര്‍ കളര്‍ പെയിന്റിംഗും ലേലത്തില്‍ വെച്ചിരുന്നു. എന്നാല്‍ ഉദ്ദേശിച്ച തുക നേടാനാകാതെ വന്നതോടെ ലേലം പരാജയമാകുകയായിരുന്നു. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് മെലാനിയ പറഞ്ഞിരുന്നു.

ക്രിപ്‌റ്റോകറന്‍സിയായ സൊളാനയിലൂടെയാണ് സാധനങ്ങളുടെ പേയ്‌മെന്റ് നടത്തേണ്ടത്. 1,800 സോളാന ടോക്കണുകളായിരുന്നു ലേലത്തില്‍ ഉദ്ദേശിച്ചിരുന്നത്. ലേലം ഉറപ്പിക്കുന്ന സമയത്ത് ഒരു സൊളാന ടോക്കണിന്റെ വില 170 ഡോളറായിരുന്നു. എന്നാല്‍ ലേലം നടക്കുന്ന സമയത്ത് ഇത് 95 ഡോളറായി കുറഞ്ഞു. ഇതോടെയാണ് ലേലത്തുകയിലും ഇടിവ് നേരിട്ടത്.

ഫ്രഞ്ച്-അമേരിക്കന്‍ ഡിസൈനര്‍ ഹെര്‍വ് പിയറിയാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മെലാനിയയുടെ വീതിയേറിയ തൊപ്പി രൂപകല്‍പ്പന ചെയ്തത്. 2018 ല്‍ വാഷിംഗ്ടണില്‍ ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളില്‍ മെലാനിയ ട്രംപ് ഇത് ധരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് കലാകാരനായ മാര്‍ക്ക്-ആന്റോയിന്‍ കൂലോണ്‍ വരച്ച തൊപ്പി വെച്ച മെലാനിയയുടെ ചിത്രങ്ങളും ലേലത്തിന് വെച്ചിരുന്നു.

Advertisment