Advertisment

ആഫ്രിക്കൻ മലയാളികളുടെ കൂട്ടായ്മയായ സ്വരം ചാരിറ്റബിൾ സൊസൈറ്റിക്ക് ഉജ്വല തുടക്കം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ആഫ്രിക്കൻ മലയാളികളുടെ കൂട്ടായ്മയായ സ്വരം (സോഷ്യൽ വെൽഫെയർ ഓർഗനൈസേഷൻ ഫോർ ആഫ്രിക്കൻ മലയാളീസ്) ചാരിറ്റബിൾ സൊസൈറ്റിക്ക് ഉജ്വല തുടക്കം. മേവറം ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനത്തിൽ വച്ച് എം .പി, എൻ.കെ പ്രേമചന്ദ്രൻ ഭദ്രദീപം തെളിയിച്ചു സ്വരം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.

ജോസ് മണ്ണടിക്കു അംഗത്വം നൽകികൊണ്ട് അംഗത്വ വിതരണത്തിനും തുടക്കം കുറിച്ചു. ആഫ്രിക്കൻ മലയാളികളുടെ കൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ കൂട്ടായ്മയിലെ അംഗമായിരുന്ന, അടുത്തകാലത്ത് താൻസാനിയയിൽ വച്ച് മരണമടഞ്ഞ ഉമയനല്ലൂർ സ്വദേശി ഷിജുവിന്റെ കുടുംബത്തിന് ഇരുപതു ലക്ഷം രൂപയുടെ സഹായധനം ഇരവിപുരം എം .എൽ .എ ,എം. നൗഷാദ് ഷിജുവിന്റെ കുടുംബത്തിന് കൈമാറി.

ഇക്കഴിഞ്ഞ എസ് .എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്വരം ചാരിറ്റബിൾ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു. എം .എൽ .എ ,എം. നൗഷാദ് , ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. രഞ്ജിത് പടനിലം എന്നിവർ വിജയികൾക്കുള്ള ഉപഹാരം കൈമാറി. കവിഗണ പൂജാരി ലോഗോ പ്രകാശനം ചെയ്തു.

സമൃദ്ധി സ്വാശ്രയ കർഷക സമിതി അംഗം രാജീവ്.ആർ., ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് വിജയൻ, ഉമയനല്ലൂർ പ്രവാസി കൂട്ടായ്മയുടെ പ്രതിനിധി സുൽഫി ചെക്കാലയിൽ, അഡ്വ.സതീഷ് ചന്ദ്ര ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വരം വൈസ് ചെയർമാൻ ശിവൻകുട്ടി.ജി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സ്വരം ട്രഷറർ അനീഷ് ദേവസ്യ സ്വാഗതവും, ജോയിന്റ് കൺവീനർ രാജേഷ് കുമാർ എൻ.ആർ നന്ദിയും പറഞ്ഞു. കൊല്ലം ആസ്ഥാനമാക്കി രൂപീകൃതമായ സ്വരം ചാരിറ്റബിൾ സൊസൈറ്റിയിൽ കേരളമെമ്പാടുമുള്ള നാനൂറോളം ആഫ്രിക്കൻ മലയാളികൾ അംഗങ്ങളാണ്.

ഉദ്ഘാടന സമ്മേളനത്തിന് രക്ഷാധികാരി ബൈജു ശാന്ത, ചെയർമാൻ ഗോപാലകൃഷ്ണൻ എൽ, ജനറൽ കൺവീനർ ശശികുമാർ താന്നിക്കൽ, എക്സി.അംഗങ്ങൾ ആയ സുനിൽകുമാർ ഉണ്ണിത്താൻ, ജോസ് മണ്ണടി, വിനിൽകുമാർ ശിവപ്രസാദ്, ഉദയകുമാർ, രാജീവ് റ്റി നായർ, അനിൽകുമാർ ബി, അഭിലാഷ്, ഫ്രാങ്ക്‌ളിൻ സോളമൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഉദ്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി പ്രാദേശിക സഹായവുമായി ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ ഒട്ടേറെ പ്രവർത്തകർ പ്രവർത്തന രംഗത്ത് നിലയുറപ്പിച്ചിരുന്നു.

NEWS
Advertisment