Advertisment

കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാം; സ്ത്രീകൾക്ക് തിരഞ്ഞെടുക്കാം ഈ വസ്ത്രങ്ങള്‍

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

വേനൽക്കാലത്ത് സ്ത്രീകൾ ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാണ്. ചര്‍മ്മത്തിനോട് ചേര്‍ന്നു കിടക്കുന്നതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. കോട്ടണ്‍, ഖാദി, ലിനന്‍ തുടങ്ങിയ വസ്ത്രങ്ങളാണ് ഏറ്റവും ഉചിതം.

സാരി വേനല്‍ക്കാലത്തിന് അനുയോജ്യമായ വസ്ത്രമാണന്ന് നിങ്ങള്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. എന്നാല്‍, കോട്ടണ്‍ സാരികള്‍ വേനല്‍ക്കാലത്തിന് വളരെ അനുയോജ്യമാണ്. ചൂടുള്ള കാലാവസ്ഥയില്‍ നീളന്‍ പാവാടകള്‍ സൗകര്യപ്രദമാണ് കാരണം ഇവ നിങ്ങളുടെ കാലുകള്‍ മൂടുകയും അതേസമയം, നല്ല വായു സഞ്ചാരം സാധ്യമാക്കുകയും ചെയ്യും. കോട്ടണ്‍ പാവാടകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

സാരി പോലെ തന്നെ അയഞ്ഞ സല്‍വാര്‍ കമ്മീസും വേനല്‍ക്കാലത്തിന് വളരെ അനുയോജ്യമായ വസ്ത്രമാണ്. ഓഫ് വൈറ്റ് കളറില്‍ വരുന്ന സല്‍വാര്‍ സ്യൂട്ട് എല്ലാ സ്ത്രീകള്‍ക്കും അനുയോജ്യമാണ്.

Advertisment