Advertisment

പരീക്ഷാക്കാലത്തെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചില ഡയറ്റ് ടിപ്‌സ് പരിചയപ്പെടാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള അവിഭാജ്യ പരിശ്രമങ്ങളില്‍ ഒന്നാണ്  ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക എന്നത്. ഭക്ഷണക്രമം നിങ്ങളുടെ മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. പരീക്ഷാക്കാലത്തെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതാ ചില ഡയറ്റ് ടിപ്‌സ്..

Advertisment

publive-image

പരീക്ഷാ കാലത്ത് അമിതമായ അളവില്‍ കാപ്പിയോ എനര്‍ജി ഡ്രിങ്കുകള്‍, ചായ, കോള തുടങ്ങിയവ ശീലമാക്കുന്നത് നിങ്ങളുടെ ഉറക്കത്തെ താളംതെറ്റിക്കും. ഇത് ആവശ്യമായ റെസ്റ്റ് ലഭിക്കാതിരിക്കുന്നതിന് കാരണമാകുകയും ചെയ്യും.

കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുന്നത് എപ്പോഴും അനാരോഗ്യകരം തന്നെയാണ്. പരീക്ഷാകാലത്ത് ഇങ്ങനെ ചെയ്യുന്നത് അസുഖം, അസ്വസ്ഥത, ഊര്‍ജ്ജക്കുറവ് എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ കൃത്യമായ സമയം ക്രമീകരിച്ച് ആഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

ധാരാളം വെള്ളം കുടിച്ച് എപ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കണം. പഠനമേശയില്‍ ഒരു കുപ്പി വെള്ളത്തിനും സ്ഥാനം നല്‍കണം. മിന്റ് ഇലകളും, നാരങ്ങയുടെ കഷ്ണങ്ങളുമൊക്കെ ചേര്‍ത്ത് വെള്ളം കുടിക്കുന്നതും നല്ലതാണ്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഒമേഗ 3ഫാറ്റി ആസിഡുകള്‍ വേണം. മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഒമേഗ 3ഫാറ്റി ആസിഡ്. വാല്‍നട്ട്, ഫ്‌ളാക്‌സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള്, സോയാബീന്‍ ഓയില്‍, കനോല ഓയില്‍ എന്നിവ സസ്യാഹാരികള്‍ക്ക് ഭക്ഷണക്രമത്തില്‍ ചേര്‍ക്കാവുന്നതാണ്.

Advertisment