Advertisment

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ശരീരത്തിന് കൈവരുന്ന മാറ്റങ്ങള്‍

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

സെക്‌സ് എന്നാല്‍ അശ്ലീലതയല്ല, മനുഷ്യന്റെ മാനിസക ശാരീരിക ആരോഗ്യത്തില്‍ ലൈംഗിക ബന്ധത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് നിരവധി പഠനങ്ങളുണ്ട്. എങ്കിലും സെക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ അശ്ലീലത കലര്‍ന്ന ചിന്തയാണ് പലരുടേയും മനസ്സില്‍ ആദ്യം എത്തുക എന്നാല്‍ അങ്ങിനെയല്ല. ഗുണങ്ങൾ പരിശോധിക്കാം.

മാനസിക സമ്മര്‍ദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഒഴിവാക്കുന്നതിന് ഒഴിവാക്കുന്നതിന് സെക്‌സ് സഹായിക്കും. മാനസിക സമ്മർദ്ദം കൃത്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിൽ എൻഡോർഫിൻ, ഓക്സിടോസിൻ ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കും.

സന്തോഷത്തിന്റേയും ആഹ്ളാദത്തിന്റേയും ഹോർമോൺ എന്ന് വിശേഷിക്കപ്പെടുന്നതാണ് ഓക്സിടോസിൻ. ഓക്സിടോസിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറക്കാൻ സാധിക്കും. ഹൃദ്രോഗം കൃത്യമായ സെക്സ് കൊണ്ട് ശരീരത്തിലെ ഹോർമോൺ ഉത്പാദനവും രക്തപ്രവാഹവും ക്രമപ്പെടുത്താൻ സഹായിക്കും. നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികൾക്ക് വ്യായാമവും നൽകുന്നു. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സിലൂടെ സാധിക്കും.

ആഴ്ച്ചയിൽ രണ്ടു തവണയെങ്കിൽ സെക്സിൽ ഏർപ്പെടുന്നവർക്ക് 50 ശതമാനം ഹൃദ്രോഹ സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ, തലവേദന, സന്ധിവാതം പോലുള്ള വേദനകൾ കുറയ്ക്കാൻ കൃത്യമായ സെക്സ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

രതിമൂർച്ഛയിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലോക്ടിൻ ഹോർമോൺ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ലൈംഗിക ബന്ധത്തിന് ശേഷം പലപ്പോഴും എളുപ്പത്തിൽ ഉറക്കം ലഭിക്കാൻ കാരണം ഈ ഹോർമോണാണ്. ഉറക്കു ഗുളികയുടെ ഫലം തരുന്ന ഹോർമോണാണ് പ്രോലോക്ടിൻ.

തലവേദന, ഉറക്കമില്ലായ്മ, പേശിവേദന, രോഗപ്രതിരോധ ശേഷി മൂലമുണ്ടാകുന്ന വയറുവേദന, വിട്ടുമാറാത്ത സമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സെക്‌സിന് പരിഹാരമാകുമെന്ന് ബയോളജിക്കൽ സൈക്കോളജി നടത്തിയ പഠനത്തിൽ കണ്ടെത്തി. ശാരീരികവും മാനസികവുമായ വൈകാരിക അടുപ്പം ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു.

തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുന്നു: ആർക്കൈവ്‌സ് ഓഫ് സെക്ഷ്വൽ ബിഹേവിയർ നടത്തിയ പഠനത്തിൽ ഇടയ്‌ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തലച്ചോറിന്റെ ഓർമശക്തി മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisment