Advertisment

മുഖക്കുരുവാണോ നിങ്ങളുടെ പ്രശ്നം; പുതിനയില ഉപയോഗിച്ചുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം..

New Update

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് മുഖക്കുരു. പല കാരണങ്ങൾ കൊണ്ടാണ് മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത്. ഇവയിൽ ചിലത് പാടുകളായി മുഖത്ത് തന്നെ നിൽക്കാറുണ്ട്. മുഖക്കുരു മാറ്റി മുഖം ക്ലിയറാക്കി എടുക്കാൻ പുതിനയില ഉപയോഗിക്കാം. പണചിലവ് ഇല്ലാതെ എളുപ്പത്തിൽ എങ്ങനെ പുതിനയില ഫേസ്‌പാക്ക് ഉണ്ടാക്കാം എന്ന് നോക്കാം.

Advertisment

publive-image

പുതിനയിലയും റോസ് വാട്ടറും

മുഖക്കുരു അകറ്റാൻ ഏറ്റവും നല്ല ഫേസ്‌പാക്കാണ് പുതിനയിലയും റോസ് വാട്ടറും. ആദ്യം പത്ത് പുതിനയില എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ ചേ‌ർത്ത് നന്നായി അരച്ച് എടുക്കണം. ഇത് പേസ്റ്റ് രൂപത്തിലാകുമ്പോൾ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ കഴുകി കളയാം.

തേനും പുതിനയിലയും

തേനും പുതിനയിലയും മുഖത്തെ പാടും കുരുക്കളും അകറ്റാൻ നല്ലതാണ്. ആദ്യം ആവശ്യമായ പുതിനയില എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർക്കുക. ശേഷം ഇവ നന്നായി അരച്ച് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ഉണങ്ങി കഴിയുമ്പോൾ സാധാരണ വെള്ളത്തിൽ കഴുകി കളയാം.

Advertisment