സമീപകാല മലയാള സിനിമ നവാഗതർക്കൊപ്പമാണ്. ശീലിച്ച കാഴ്ചകളിൽനിന്നും മാറി ആഖ്യാനത്തിലും പ്രമേയത്തിലും അവതരണത്തിലുമെല്ലാം പുതുമകൾ സംഭാവന ചെയ്‌തിട്ടുള്ളത് നവാഗതരാണ്. "8" എട്ട് എന്ന പുതിയ ചിത്രവും ഇതേ വഴി തന്നെയാണ് പിന്തുടരുന്നത്.
സംവിധായകൻറെ തന്നെ തിരക്കഥയിൽ നവാഗതനായ റോഷിൻ എ റഹ്‌മാൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ഡ്രാമാ വിഭാഗത്തിൽപ്പെട്ട 'എട്ട്' 8 എന്ന ചിത്രം വയലറ്റ് ഫിലിംസിന്റെ ബാനറിൽ മുഹ്‌സിന കോയാക്കുട്ടി നിർമ്മിക്കുന്നു.
നമ്മുടെ ചുറ്റുപാടുമുള്ള പല മനുഷ്യരിലും നാം തിരിച്ചറിയപ്പെടാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. കാഴ്ചപ്പാടുകൾ, ശരികൾ, യാഥാർത്ഥ്യങ്ങൾ അങ്ങനെ... 'ബിഗിനിങ്ങ് ഫ്രം ദി എൻഡ്' തുടക്കവും ഒടുക്കവുമില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു. നിറയെ ട്വിസ്റ്റുകളുള്ള ഈ ചിത്രത്തിൽ മലയാള സിനിമയിൽ അധികമാരും ചർച്ച ചെയ്തിട്ടില്ലാത്ത ഒരു മാനുഷിക പ്രശ്നവും ഏറെ പ്രാധാന്യത്തോടെ പറയാൻ ശ്രമിച്ചിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
പുതുമുഖം ഇർഫാൻ ഇമാമുദീൻ നായക വേഷത്തിലെത്തുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഗിന്നസ് വിനോദ്, അമ്പി നീനാസം, അനീഷ ഉമ്മർ, ഫവാസ് ജലാലുദ്ദീൻ, ഐശ്വര്യ, അൽത്വാഫ്, ശിവപ്രസാദ്, ശാരിക തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഭരത് ആർ ശേഖറാണ്. എഡിറ്റർ: വിഷ്ണു വേണുഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഗീഷ് എസ്, പ്രൊഡക്ഷൻ കൺട്രോളർ: അമീൻ സത്താർ, മ്യൂസിക്: ഷഫീഖ് റഹ്‌മാൻ , സൗണ്ട് എഫക്ട്സ്: സുനിൽ ഓംകാർ, വിഷ്വൽ എഫക്ട്സ്: ജിനേഷ് ശശിധരൻ, ആർട്ട്: സുരേഷ് എറവനക്കാട്, ഡി ഐ കളറിസ്റ്റ്: സെൽവിൻ വർഗീസ്, സൗണ്ട് മിക്‌സിങ് എൻജിനീയർ: അലൻ വി ബിജു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിതിൻ ആർ, ലൈൻ പ്രൊഡ്യൂസർ: ജിതേഷ് ആർ, പ്രൊജക്റ്റ് ഡിസൈനർ: ഇർഫാൻ ഇമാമുദീൻ, വരികൾ: ശാന്തി കൃഷ്ണൻ & ഡീൻ, മേക്കപ്പ്: അരുൺ നേമം & വിനു, കോസ്‌ട്യൂം: ഭക്തൻ മങ്ങാട്, റെക്കോർഡിസ്റ്റ്: കണ്ണൻ രവീസ്, സ്റ്റിൽസ്: ബിഎസ്‌പി & അജീഷ് ബാലാജി ,പി ആർ ഓ: ഹസീന ഹസി തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.