Advertisment

എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങൾക്കും 22% സെസ് ബാധകമാക്കി കേന്ദ്രം

author-image
ടെക് ഡസ്ക്
New Update

എക്സ്‍യുവി, എസ്‍യുവി, എംയുവി എന്ന വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങൾക്കും 22% സെസ് ബാധകമായിരിക്കുമെന്നു കേന്ദ്രം വ്യക്തമാക്കി. എൻജിൻ ശേഷി 1,500 സിസിക്കു മുകളിൽ, നീളം 4 മീറ്ററിൽ കൂടുതൽ, ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലിമീറ്ററിനു മുകളിൽ എന്നീ മാനദണ്ഡങ്ങളുള്ള വാഹനം ഏത‌ു പേരിൽ അറിയപ്പെട്ടാലും സെസ് ബാധകമാകും.

Advertisment

publive-image

ഏതെങ്കിലുമൊരു മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കിൽ കുറഞ്ഞ സെസ് ആയിരിക്കും ബാധകം. ഈ ഗണത്തിൽപ്പെടുന്ന, നിലവിൽ കുറഞ്ഞ സെസ് ഈടാക്കുന്ന വാഹനങ്ങളുടെ വില കൂടാം. നിലവില്‍ 20 ശതമാനം സെസ് ഏർപ്പെടുത്തിയിട്ടുള്ള യുട്ടിലിറ്റി വാഹനങ്ങളുടെ സെസ് 2 ശതമാനം ഉയരും. എസ്‍യുവിക്ക് നിലവിൽ 22% സെസ് ആണുള്ളത്. ഇത് എല്ലാ യൂട്ടിലിറ്റി വാഹനങ്ങൾക്കും ബാധകമാക്കുകയാണ്.

Advertisment