Advertisment

മാരുതി സുസുകിയുടെ ഏറ്റവും പുതിയ മോഡൽ മാരുതി സുസുകി ഇൻവിക്ടോ എംപിവി ഇന്ത്യൻ വിപണിയിൽ

author-image
ടെക് ഡസ്ക്
New Update

24.79 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ഏറ്റവും പുതിയ മോഡൽ കാറായ മാരുതി സുസുകി ഇൻവിക്ടോ എംപിവിയാണ് ഇന്ത്യൻ വിപണിയിലെത്തുന്നു. ടോയോട്ടോ ഇനോവ ഹൈക്രോസും മാരുതി സുസുകിയും ചേ‌ർന്നാണ് ഈ കാർ‌ വിപണിയിലെത്തിക്കുന്നത്. ടോയോട്ട ഇനോവ ഹൈക്രോസ് അടിസ്ഥാനമാക്കി വരുന്ന മൂന്ന് നിര (എംപിവി) സീറ്റുകളാണ് മാരുതി സുസുകി ഇൻവിക്ടോ ഒരുക്കിയിരിക്കുന്നത്. നെക്സാ ബ്ലൂ (ക്ലിസ്റ്റൽ), മിസ്റ്റിക് വൈറ്റ്, മെജസ്റ്റിക് സിൽവർ, സ്റ്റെല്ലർ ബ്രോൻസ് എന്നീ നാലു നിറങ്ങളിലാണ് മാരുതി സുസുകി ഇൻവിക്ടോ എംപിവി ലഭിക്കുക.

Advertisment

publive-image

ഇൻവിക്ടോ എന്ന ലാറ്റിൻ പദത്തിന്റെ അ‌ർത്ഥം പരാജയപ്പെടുത്താൻ കഴിയാത്തത് എന്നാണ്. ടൊയോട്ടോ ഇനോവ ഹൈക്രോസ് അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഇൻവിക്ടോ കാഴ്ച്ചയിൽ തന്നെ വളരെ ആകർഷകമായതാണ്. മുൻപിലായി വരുന്ന സ്ലാറ്റ് ​​ഗ്രില്ലിൽ മാരുതി സുസുകിയുടെ ബ്രാൻഡ് വ്യക്തമാക്കാൻ സാധിക്കുന്ന തരത്തിൽ തന്നെയാണ് സുസുകി ബാഡ്ജ് ഘടിപ്പിച്ചിട്ടുള്ളത്. എൽഇ‍ഡി ഡിആർഎൽസ് ആൻഡ് ട്വിൻ ബാരൽ ഹെഡ്ലാംപ്സാണ് മുന്നിലായി ഘടിപ്പിച്ചിട്ടുള്ളത്.

ഇത് ഇൻവിക്ടോയെ വളരെ ആകർഷകമാക്കുന്നു. ഏഴ് മുതൽ എട്ട് വരെ സീറ്റുകളുടെ ലേയൗട്ടാണ് ഇൻവിക്ടോയിൽ ഒരുക്കിയിരിക്കുന്നത്. ആൽഫ പ്ലസ് വാരിയന്റിൽ 7 സീറ്റ് ലേയൗട്ടും സെറ്റ പ്ലസ് വാരിയന്റിൽ ഏഴ് മുതൽ എട്ട് സീറ്റുവരെയുമാണ് ഒരുക്കിയിരിക്കുന്നത്. 2.0 ഇന്റലിജന്റ് ഇലക്ട്രിക്ക് ഹൈബ്രിഡ് സിസ്റ്റം വിത്ത് ഇസിവിറ്റി എൻഞ്ചിനാണ് ഇൻവിക്ടോ അവതരി‌പ്പിക്കുന്നത്. ഈ എഞ്ചിൻ മാക്സിമം പവർ 188 ഉം ഇലക്ട്രിക് മോട്ടോർ 206 ഉയർന്ന പവറും ഉത്പാദിപ്പിക്കുന്നു.

23. 34 കിലോമീറ്റർ മൈലേജാണ് മാരുതി സുസുകി ഇൻവിക്ടോ നൽകുന്നത്. സുരക്ഷയ്ക്ക് പ്രത്യേകമായി ഇൻവിക്റ്റ് വിത്ത് 6 എയർബാ​ഗുകളാണ് മാരുതി സുസുകി ഇൻവിക്റ്റോ ഒരുക്കിയിരിക്കുന്നത്. ഡിസ്ക് ബ്രേക്സ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ വിത്ത് ​ഹിൽ ഹോൾഡ് അസിസ്റ്റ്, നിലവാരമുള്ള ഇലക്ട്രോണിക് പാർകിങ് ബ്രേക്ക് , ഫ്രണ്ട് പാർകിങ് സെൻസർ, ഓട്ടോ ഐആർവിഎം ആൻഡ് 360 ഡി​ഗ്രി കാമറ എന്നിവയും മാരുതി സുസുകി ഇൻവിക്റ്റോയുടെ മറ്റ് പ്രത്യേകതകളാണ്.

Advertisment