വിയന്ന: വിയന്നയിലെ ആദ്യകാല മലയാളി സംഘടനയായ വിയന്നമലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ 23 -ാം ജില്ലയിലുള്ള ഡോൺ ബോസ്കോ ഹാളിൽ വച്ച് വിപുലമായ പരിപാടികളിലൂടെ നടത്തപ്പെട്ടു. പ്രസിഡണ്ട് ഷാജൻ ഇല്ലിമൂട്ടിൽ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു.
കൊറോണ കാരണം കഴിഞ്ഞ വർഷങ്ങളിൽ ആനുവൽ പ്രോഗ്രാം നടത്താൻ സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ചു. പ്രധാന അതിഥിയായ റവ. ഫാ. തോമസ് കൊച്ചുചിറയില്‍ സ്നേഹത്തിനും സന്തോഷത്തിനും സമാധാനത്തിനും കൂടുതൽ പ്രാധാന്യം ഊന്നിക്കൊണ്ടുള്ള ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.
കുട്ടികളുടെയും യുവതി യുവാക്കളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന പരിപാടികളും ക്രിസ്മസ് പപ്പാ എല്ലാവർക്കും സമ്മാനങ്ങൾ നൽകിയും അതിനുമപ്പുറം രുചികരമായ ഭക്ഷണവും കൂടിയായപ്പോൾ ചടങ്ങിന് കൂടുതൽ കൊഴുപ്പേകി. ഇതോടൊപ്പം 2023-2024 വർഷങ്ങളിലേക്കുള്ള പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ പോൾ മാളിയേക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
അതോടൊപ്പം വിഎംഎയുടെ സ്ഥാപകരിൽ പ്രധാനിയായ ഡോ. ജോസ് കിഴക്കേക്കരയെ അനുസ്മരിച്ചു. സുനീഷ് മുണ്ടിയാനിക്കലിന്റെ നേതൃത്വത്തിൽ 2023-2024 ലേക്കുള്ള കമ്മറ്റിയെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊറോണക്ക് ശേഷം ഭാവിയിലേക്ക് പ്രത്യേകിച്ച് അൻപതാം ജൂബിലി വർഷമായ 2024ൽ വിപുലമായ പരിപാടികൾ ആഘോഷമായി നടത്താനുള്ള സഹകരണത്തിനായി പുതിയ പ്രസിഡണ്ട് അംഗങ്ങളോട് അഭ്യർത്ഥിച്ചു.
വിയന്ന മലയാളി ചാരിറ്റി ട്രസ്റ്റിന്റെ (വിഎംസിടി) ചെയർപേഴ്സൺ ആയ മാത്യൂസ് കിഴക്കേക്കര ചാരിറ്റിയുടെ പ്രവർത്തനങ്ങൾ വിവരിക്കുകയും, ഇതിനോടകം ആറു വീടുകൾ അർഹതപ്പെട്ടവർക്കായി നിർമ്മിച്ചു കൊടുക്കുകയും അതിനു സഹായിച്ച എല്ലാ അംഗങ്ങൾക്കും നന്ദി പറയുകയും ചെയ്തു.
അതിഥിയായ റവ. ഫാ. ഷൈജു മേപ്പുറത്തു കൂട്ടായ്മകളുടെയും സ്നേഹത്തിന്റെയും പ്രാധാന്യത്തെ പറ്റി എടുത്തുപറയുകയും ചെയ്തു.
2023-2024പുതിയ കമ്മിറ്റിയിലേക്ക് ആയി പ്രസിഡണ്ട് സുനീഷ് മുണ്ടിയാനിക്കലിന്റെ കൂടെ വൈസ് പ്രസിഡണ്ടായി ബാബു തട്ടിൽ നടക്കലാനെയും, ജനറൽ സെക്രട്ടറിയായി സോണി ജോസഫ് ചേന്നങ്കരയും, ജോയിൻ സെക്രട്ടറിയായി റോബിൻ വിൻസൻറ് പേരപ്പാടിനെയും, ട്രഷററായി ജിമ്മി തോമസിനെയും, ആർട്സ് ക്ലബ് സെക്രട്ടറിയായി ജോബി മുരിക്കാനാനിക്കലിനെയും, ആർട്സ് കോഡിനേറ്റർ ആയി ആൻ മേരി പള്ളിപ്പാട്ടിനെയും, ജെന്നോ താന്നിക്കലിനെയും, സ്പോർട്സ് ക്ലബ് സെക്രട്ടറിയായി രഞ്ജിത്ത് രാജശേഖരക്കുറുപ്പും, പിആര്‍ഒ ആയി ലിന്റോ പാലകുടിയും, എഡിറ്റർ ആയി ഫിലിപ്പ് ജോൺ കുറുന്തോട്ടിക്കലിനെയും, കമ്മിറ്റി മെമ്പേഴ്സ് കളായി രാജി ജോർജ് തട്ടിൽ, ഗീതാ ഞൊണ്ടി മാക്കൽ, ജെൻസി കിടങ്ങൻ, ബിന്ദു തെക്കുമല, അനീഷ് തോമസ്, മാനുവൽ തുപ്പത്തി, റോണക് നെച്ചിക്കാട്ട് എന്നിവരെയും അതുകൂടാതെ യൂത്ത് കമ്മിറ്റിയിലേക്ക് ആതിര തളിയത്ത്, റിത്തിക്ക തെക്കിനൻ, സാന്ദ്ര പയ്യപ്പള്ളി, ക്രിസ്റ്റോഫ് പള്ളിപ്പാട്ട്, ഡൊമിനിക് മണിയൻചിറ, പ്രിൻസ് സാബു, ഫെലിക്സ് ചെറിയാൻ കാലയിൽ,ആനന്ദ് കോനിക്കര, എന്നിവരെയും തെരഞ്ഞെടുത്തു.
വിയന്ന മലയാളി അസോസിയേഷന്റെ ഇതുവരെയുള്ള എല്ലാവിധ പ്രവർത്തനങ്ങളിൽ സഹായിച്ചവർക്കും, മുഖ്യാതിഥികൾക്കും, സദസ്സിനും കൂടാതെ മറ്റെല്ലാവർക്കും ജനറൽ സെക്രട്ടറി സോണി ചേന്നങ്കര നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.