Advertisment

ഓസ്ട്രിയയില്‍ വാക്സിനേഷന്‍ നിരസിച്ചാല്‍ എല്ലാ 3 മാസവും 600 യുറോ വീതം പിഴ !

New Update

publive-image

Advertisment

വിയന്ന: ഒടുവില്‍ നിര്‍ബന്ധിത വാക്സിനേഷന്‍ നിയമത്തിന് ഓസ്ട്രിയയില്‍ രൂപമായി. നിലവിലെ ഡ്രാഫ്റ്റ് അനുസരിച്ച് മാര്‍ച്ച് 15 മുതല്‍ വാക്സിനിഷന്‍ സ്വീകരിക്കാത്തവര്‍ മൂന്നു മാസം കൂടുമ്പോള്‍ 600 യൂറോ വീതം പിഴ നല്‍കേണ്ടിവരും. അതായത് വര്‍ഷം 2400 യൂറോ.

8 പേജുള്ള കരടു നിയമത്തില്‍ 14 വയസിനു മുകളിലുള്ളവര്‍ക്ക് കര്‍ശന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. നിലവിലെ നിയമം അനുസരിച്ച് ഓസ്ട്രിയയില്‍ താമസമാക്കിയ ഓരോ വ്യക്തിയും കൊറോണ വാക്സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. 4 വിഭാഗത്തിലുള്‍പ്പെടുന്ന ആള്‍ക്കാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ തയാറാക്കിയിരിക്കുന്ന കരടു നിയമം അനുരസിച്ച് ഫെബ്രുവരി 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

അതായത് മാര്‍ച്ച് 15 -നുള്ളില്‍ വാക്സിനേഷന്‍ പാസില്‍ കൊറേണ വാക്സിന്‍ സ്വീകരിച്ചതായി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും. അതായത് 3 മാസം കൂടുമ്പോള്‍ 600 യൂറോ വീതം പിഴയൊടുക്കണം.

ഇതില്‍ നിന്നും ഇളവ് നല്‍കിയിരിക്കുന്ന 4 വിഭാഗക്കാര്‍ ഗര്‍ഭിണികള്‍, കൊറോണ ഭേദമായവര്‍ (6 മാസ കാലയളവ്), ആരോഗ്യ പ്രശ്നമുള്ളവര്‍ (സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അനിവാര്യം), 14 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ്.

കുട്ടികളുള്ള അമ്മമാര്‍, 14 വയസ് പൂര്‍ത്തിയായവര്‍, കൊറോണ രോഗം ഭേദമായി 3 മാസം പൂര്‍ത്തിയാക്കിയവര്‍ ഇവര്‍ക്കു മാസാവസാനം ആദ്യ വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.

ഒന്നാമത്തെ വാക്സിന്‍ നിര്‍ബന്ധമായും ഫെബ്രുവരി ഒന്നിനും രണ്ടാം ഡോസ് 14 മുതല്‍ 42 ദിവസത്തിനുള്ളിലും എടുത്തിരിക്കണം. രാജ്യത്ത് നിലവില്‍ ബയോന്‍ടെക്, ഫൈസര്‍, മൊഡോണ, ആസ്ട്രോസെനേക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകളാണ് അംഗീകരിച്ചിട്ടുള്ളത്.

14 വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ ഓരോ സ്ഥിരതാമസക്കാരായ പൗരന്മാര്‍ക്കും ഫെബ്രുവരി 15 മുതല്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും വിശദ വിവരങ്ങള്‍ അടങ്ങിയ കത്ത് ലഭിച്ചു തുടങ്ങും.

ആദ്യത്തെ വാക്സിനേഷനെടുക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 15 2022 -ഉം അതിനു ശേഷം അതത് ജില്ലാ ഭരണകൂടങ്ങള്‍ ശിക്ഷ നടപ്പാക്കി തുടങ്ങും. എല്ലാ 3 മാസം കൂടുമ്പോഴും വാക്സിന്‍ നിരസിക്കുന്നവര്‍ 600 യൂറോ വീതം അടയ്ക്കേണ്ടി വരും. അതായത് വര്‍ഷം 2400 യൂറോ വിതം.

ഈ പിഴ അടയ്ക്കാത്തവര്‍ അതിനുള്ള ശിക്ഷ കൂടിച്ചേര്‍ത്ത് 3600 അടക്കേണ്ടി വരും. പണം അടയ്ക്കാന്‍ തയ്യാറാകാത്തവര്‍ ജയില്‍ ശിക്ഷ അനുഭവിക്കണം.

Advertisment