Advertisment

തര്‍ക്കങ്ങള്‍ ഒഴിവാക്കണം. കേസുകള്‍, വഴക്കുകള്‍ പരിഹരിക്കാന്‍ നല്ല ദിവസം. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകും - ശംഖ് രാശി പ്രകാരം ചൊവ്വാഴ്ച നിങ്ങള്‍ക്കിങ്ങനെ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഓഗസ്റ്റ് 9 ചൊവ്വാഴ്ചയിലെ ശംഖ് രാശി ഫലം പ്രകാരം ഈശ്വര വിശ്വാസികൾ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാകുന്നു. ഈ ദിവസം ബന്ധുക്കളുമായും, സുഹൃത്തുക്കളുമായും, നിയമപാലകരുമായും, മറ്റ് അധികാരികളുമായും യാതൊരു തർക്കത്തിനും നിയമപ്രശ്നങ്ങൾക്കും കഴിയുന്നതും പോകാതിരിക്കാൻ ശ്രദ്ധിക്കണം.

വിദ്യാർത്ഥികൾക്ക് പുതിയ ഒരു കോഴ്സിന് ചേരാൻ ഇന്ന് വളരെ നല്ല ദിവസമാകുന്നു. ബുദ്ധിശക്തി, ഓർമ്മശക്തി, എന്നിവ കൂടുതൽ ലഭിക്കുന്ന ദിവസമാകയാൽ ജീവിതത്തിന്റെ വിവിധ തുറകളിൽ വിജയം കൈവരിക്കാൻ ഈ ദിവസം വളരെ ഗുണകരമായി കാണുന്നു
മറ്റുള്ളവരുമായുള്ള കേസുകളും, വഴക്കുകളും, വസ്തു സംബന്ധിച്ചുള്ള തർക്കങ്ങളും, പണം കടം കൊടുത്തതു മൂലമുള്ള പിണക്കങ്ങളും ചർച്ച ചെയ്തു തീർക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ട ദിവസം.

ഈശ്വര പ്രാർത്ഥനയോട് കൂടി മറ്റുള്ളവരോട് നയപരമായി ഇടപെടുന്നതു വഴി ഓരോരുത്തർക്കും ആവശ്യമുള്ള കാര്യങ്ങൾ നേടിയെടുക്കുന്നതിനും മറ്റുള്ളവരുടെ സ്നേഹം നേടിയെടുക്കുന്നതിനും സഹായിക്കുന്ന ദിവസം കൂടിയാണ് ചൊവ്വാഴ്ച. പുതിയ വിദ്യകൾ പഠിക്കുന്നവർക്കും, പരീക്ഷ എഴുതുന്നവർക്കും വിജയ സാധ്യത കൂടുതൽ ലഭിക്കുന്ന ദിവസമാകുന്നു ഈ ദിവസം. പതിവിൽ കൂടുതൽ പ്രാർത്ഥനയും ധ്യാനവും വർദ്ധിപ്പിച്ച് ഈശ്വര കൃപ കൂടുതലായി തേടി മുന്നോട്ട് പോകുകയാണെങ്കിൽ വൻ വിജയം ഓരോ വിശ്വാസിയെയും തേടി വന്നുചേരുന്നതാണ്.

പുസ്തക രചന, മറ്റ് ലേഖനങ്ങൾ എഴുതുക, നോവൽ എഴുതുക തുടങ്ങി ഏത് എഴുത്ത് കാര്യങ്ങളും തുടങ്ങുന്നതിന്‌ മുൻമ്പ് നന്നായി പ്രാർത്ഥിച്ച് ഒരുങ്ങേണ്ടത് വളരെ അത്യാവശ്യമാകുന്നു. സർക്കാർ ജോലിക്ക് വേണ്ടി പരീക്ഷ എഴുന്നവർക്ക് വിജയം ലഭിക്കുന്നതായി കാണുന്നു. ഭാര്യ ഭർത്താക്കൻമാർ തമ്മിൽ നല്ല സ്നേഹ ബന്ധത്തിൽ കഴിയാൻ ഇന്നത്തെ ദിവസം നല്ലതാകുന്നു.

അസുഖങ്ങൾ മാറുന്നതിനായി ഔഷധങ്ങൾ സേവിക്കുന്നവർക്ക് ഇന്ന് രോഗശാന്തി പെട്ടെന്ന് ലഭിക്കുന്നതാണ്. ഇന്ന് ബുദ്ധിശക്തി കൂടുതൽ ലഭിക്കുന്ന ദിവസമാകയാൽ ഈശ്വര പ്രാർത്ഥനയോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ലാഭകരമായിത്തീരുന്നതാണ്. കൂട്ടുകച്ചവടം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

അവനവന്റെ വിശ്വാസ പ്രാകാരമുള്ള ജപ ധ്യാനങ്ങൾ കഴിവതും സൂര്യേദയത്തിനുളളിൽ തീർക്കുന്നത് ഇന്ന് ഏർപ്പെടുന്ന എല്ലാ മേഖലകളിലും വിജയം വരിക്കുവാൻ സഹായകരമാണ്.
രാവിലെ 5.20 മുതൽ 6.10 വരെയുള്ള സമയം ജപ ധ്യാനങ്ങൾക്കായി മാറ്റിവെയ്ക്കുന്നത് ജീവിത പൂരോഗതിക്ക് കൂടുതൽ ഗുണകരമായി കാണുന്നു.

ഈ പ്രാർത്ഥന ഈ ദിവസം ഉണർന്ന ഉടനെ ബെഡിൽ ഇരുന്നു കൊണ്ട് 9 തവണ ചൊല്ലുന്നത് നിങ്ങൾ ഇന്ന് ഏർപ്പെടുന്ന എല്ലാ മേഖലകളിലെയും തടസ്സങ്ങൾ അകന്ന് കൂടുതൽ പുരോഗതി ലഭിക്കാൻ സഹായിക്കുന്നതാണ്.

"ദൈവം എന്റെ കൂടെയുണ്ട് .
ദൈവം എന്നെ സഹായിക്കുന്നുണ്ട്.
ദൈവമാണ് എന്നെ നയിക്കുന്നത്. "

9, 18, 27 എന്നി തിയതികളിൽ ജനിച്ചവർക്ക് ഇന്ന് വളരെ നല്ല ദിവസമായി കാണുന്നു. ഈ ദിവസം ജനിച്ചവർ ഇന്ന് തുടങ്ങി വെയ്ക്കുന്ന എല്ലാ വിധ സംരംഭങ്ങളും ഭാവിയിൽ നല്ല വിജയം വരിക്കുന്നതായി കാണുന്നു. ഇളം ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ഇന്ന് ധരിക്കുന്നത് ഗുണഫലങ്ങൾ കൂടുതൽ ലഭിക്കാൻ സഹായകരമാണ്. അതിന് കഴിയാത്തവർ ഈ നിറം വരുന്ന പേനയോ, തൂവാലയോ കൈയ്യിൽ കരുതുക.

ബുദ്ധിപരമായ ജോലികൾ ചെയ്യുന്നവർ ഈ ദിവസം പ്രത്യേകം ജപ ധ്യാനങ്ങൾ ചെയ്ത് ഈശ്വരശക്തി കൂടുതൽ ആർജിക്കുന്നത് നിങ്ങളുടെ ജീവിതത്തെ കൂടുതൽ ഉന്മേഷ പൂരിതമാക്കാൻ സഹായിക്കുന്നതാണ്.

സംശയങ്ങള്‍ക്ക്: ക്രിയാ യോഗി ഷൈൻ ജി വാരണം - 6238794709.

Advertisment