Advertisment

നേഴ്സിനോട് ഡോക്ടർ ആവശ്യപ്പെട്ടത് സ്ഥലം മാറ്റത്തിനുപകരം ഒരു കിസ്സ്... !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

സ്ഥലം മാറ്റത്തിന് കൈക്കൂലി പരക്കെ ഉയർന്നുകേൾക്കുന്ന ആരോപണമാണ്. എന്നാൽ സ്ഥലം മാറ്റത്തിനുപകരം കിസ്സ് ആവശ്യപ്പെട്ട വിഷയം ഇപ്പോൾ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ബീഹാറിലെ കട്ടിഹാർ ജില്ലയിലുള്ള 'സമേലി' പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ (പിഎച്ച്സി) നേഴ്‌സ് തൻ്റെ ഗ്രാമത്തിലേക്കുള്ള സ്ഥലം മാറ്റത്തിനായി ആശുപത്രി ഇൻചാർജ് ഡോക്ർ വിനയ് കുമാർ സിംഗിന് മുൻകൂട്ടി അപേക്ഷ നൽകിയിരുന്നു.

അതുമായി ബന്ധപ്പെട്ട് ഇന്നലെ ഡോക്ടറോട് വിവരമാരാഞ്ഞപ്പോഴാണ് നാളത്തെ മീറ്ററിംഗിൽ തീരുമാന മെടുക്കാമെന്നും പകരം തനിക്കൊരുമ്മ തരണമെന്നും നേഴ്സിനോട് ഡോക്ർ വിനയ് കുമാർ സിംഗ് ആവശ്യ പ്പെട്ടത്.

ഈ ഫോൺ സംഭാഷണം പ്രസ്തുത നേഴ്‌സ് ഓഡിയോ റിക്കാർഡ് ചെയ്യുകയും മേലധികാരികൾക്ക് സമർപ്പിക്കുകയുമായിരുന്നു. ഡോക്ടർ മുൻപും പലതവണ ലൈംഗികാവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും വഴങ്ങാത്തതുമൂലമാണ് തനിക്ക് ട്രാൻസ്ഫർ നല്കാതിരുന്നതെന്നും നഴ്‌സ് ആരോപിച്ചു.

ഡോക്ടർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുകയും ഡോക്ടർ ഈ ആരോപണം അപ്പാടെ നിഷേധിച്ചുകൊണ്ട് രംഗത്തു വരുകയും ചെയ്തു.വിചിത്രമായ വാദഗതിയാണ് ഡോക്ടർ ഉയർത്തുന്നത്. നഴ്‌സ്‌ അവരുടെ മകളുടെ കുഞ്ഞിനെ തൻ്റെ മടിയിൽക്കൊണ്ടിരുത്തിയെന്നും കുഞ്ഞു കരയാൻ തുടങ്ങിയപ്പോൾ അതിന് ഉമ്മകൊടുത്തു നിശ്ശബ്ദയാക്കാനാണ് താൻ പറഞ്ഞതെന്നുമാണ് ഡോക്ടറുടെ പുതിയ അവകാശവാദം.

Advertisment