റോബോട്ടും മനുഷ്യനുമായുള്ള ബന്ധം നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. ഭക്ഷണത്തിന്റെ രുചി നോക്കാന്‍ വരെ ഇന്ന് റോബോട്ടുകളെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മനുഷ്യനൊപ്പമോ മനുഷ്യന് പകരക്കാരനായോ ഒക്കെ റോബോട്ടുകളെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. അത്തരത്തിലുള്ള റോബോര്‍ട്ടുകളുടെ ചെറുപതിപ്പുകള്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് റോബോട്ടുകളെ സംവേദന ക്ഷമതയും ചിന്തിക്കുന്നവരും ആക്കാനുള്ള ശ്രമക്ത്തിലാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. സെക്സ് ടോയി വിപണന രംഗം ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റില്‍ സെക്‌സ് റോബോട്ടുകളെ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. പ്രിന്റഡ് സ്കിന്‍ എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിലൂടെ റോബോട്ടുകള്‍ക്ക് മനുഷ്യസമാനമായ സ്പര്‍ശന സുഖം അനുഭവിക്കാനാകും.ലോകത്ത് വിപ്ലവമാകാവുന്ന കണ്ടുപിടിത്തം വരുന്നത്.
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പ്രിന്റഡ് സ്കിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവഴി റോബോട്ടുകള്‍ക്ക് മനുഷ്യസമാനമായ സ്പര്‍ശന സുഖം അനുഭവിക്കാനാകും. മനുഷ്യന്റെ ചര്‍മ്മത്തില്‍ ഇത്. ഘടിപ്പിച്ച സെന്‍സറുകളുമായി ബന്ധിപ്പിക്കുന്ന ഒരു റോബോട്ടിക് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണിത്. .സെക്സ് റോബോട്ടുകളുടെ ഉപയോഗം മനുഷ്യര്‍ക്ക്‍ കൂടുതല്‍ സുരക്ഷ നല്‍കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. താപനിലയും രാസവസ്തുക്കള്‍ വിഷലിപ്തമാണോ എന്ന് മനസ്സിലാക്കാന്‍നും റോബോട്ടുകളെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം. ഹൈഡ്രോജെല്‍ ഉപയോഗിച്ചാണ് റോബോട്ടുകളുടെ ചര്‍മ്മം നിര്‍മ്മിച്ചിരിക്കുന്നത്. റോബോട്ടുകളുടെ വിരല്‍ത്തുമ്ബുകള്‍ മനുഷ്യരുടേതിന് സമാനമാകാന്‍ ഇത് സഹായിക്കും.
റോബോട്ടുകള്‍ക്ക് ചുറ്റുമുള്ളവ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന സെന്‍സറുകള്‍ ഹൈഡ്രോജലിനുള്ളില്‍ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടുതല്‍ വിവേകമുള്ള, സ്മാര്‍ട്ടായ റോബോട്ടുകളാണ് ലക്ഷ്യമെന്ന് ഗവേഷകര്‍ പറഞ്ഞു. മനുഷ്യര്‍ യന്ത്രങ്ങളുമായി എല്ലാത്തരം ബന്ധങ്ങളും രൂപപ്പെടുത്താന്‍ തുടങ്ങിയതായി പഠനങ്ങള്‍ തെളിയിക്കുന്ന സാഹചര്യത്തിലാണ് ഇവയുടെ വരവ്,ലോകത്തിലെ ഏതാണ്ട് 84 ശതമാനം ആളുകള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ട്, ഒരു സര്‍വേ വെളിപ്പെടുത്തുന്നു, ഉപകരണങ്ങള്‍ നമുക്ക് ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത ഒന്നായി മാറുകയാണ്. സമാനമായി റോബോട്ടുകള്‍ മനുഷ്യരുടെ ലൈംഗിക ജീവിതത്തിന്റെ ഭാഗമാകുന്ന ഒരു കാലം വരുമെന്നാണ് ഡേവിഡ് ലെവിയെപ്പോലുള്ള ഗവേഷകര്‍ വിശ്വസിക്കുന്നത്.
"ആദ്യത്തെ അത്യാധുനിക സെക്‌സ് റോബോട്ടുകള്‍ 2050-ഓടെ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്, എന്നാല്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം അവ സാധാരണമാകുകയും 'ഞാന്‍ ഒരു റോബോട്ടുമായി പ്രണയത്തിലാണ്' എന്ന് ഒരു സുഹൃത്ത് പറയുന്നത് ആളുകള്‍ അംഗീകരിക്കുകയും ചെയ്യും. ഞാന്‍ അതിനെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നു." എന്ന് വരെ ജനം പറയുമെന്നത് സാധാരണമാകുകയും ചെയ്യാനുള്ള സാധ്യതകളാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.
ലൈംഗിക അസമത്വം ഇല്ലാതാക്കാന്‍ സെക്‌സ് റോബോട്ടുകള്‍ സഹായിക്കുമെന്ന് എത്തിക്‌സ് വിദഗ്ധനായ നീല്‍ മക്‌ആര്‍തര്‍ മെന്‍സ് പറയുന്നു. പ്രായം, ആരോഗ്യം, അല്ലെങ്കില്‍ , പരമ്ബരാഗത ആകര്‍ഷണ നിലവാരം" എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ കാരണം ലൈംഗിക പങ്കാളികളെ ലഭിക്കാത്ത ആളുകള്‍ക്ക് സെക്‌സ് റോബോട്ടുകള്‍ ഉപയോഗ പ്രദമാണെന്ന് അദ്ദേഹം പറയുന്നു.
കൂടാതെ, സെക്ഷ്വല്‍ ആല്‍ഫ നടത്തിയ ഒരു സര്‍വേയില്‍ അഞ്ചില്‍ രണ്ടുപേരും റോബോട്ടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതായി തുറന്ന് പറഞ്ഞു. .ഒരു മനുഷ്യനുമായി (30.1 ശതമാനം) കാഷ്വല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന് പകരം ഒരു സെക്‌സ് റോബോട്ടുമായി (37.5 ശതമാനം) അടുത്തിടപഴകാനാണ് കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നാണ് സര്‍വേഫലം .