ശ്രീനാരായണപുരം: പൊരിബസാറിലെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തിലുള്ള യുവാവിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിലായി.
മേത്തല കൊട്ടിക്കല്‍ നടുമുറി വീട്ടില്‍ കൃഷ്ണന് മകന് രാജേഷി(48) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെ കൂടെ താമസിച്ചിരുന്ന മേത്തല കാരയില്‍ അരുണി(35)നെ മതിലകം സിഐ എ. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
രാജേഷും അരുണും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഉണ്ടായ മര്‍ദനത്തില്‍ രാജേഷിന്റെ വാരിയെല്ല് ഒടിഞ്ഞ് കരളിനു മാരകമായി മുറിവേറ്റെന്നും തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോലീസ് വ്യക്തമാക്കി.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രാജേഷിനെ വാടകവീട്ടിലെ ഹാളിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.