Advertisment

പ്രിയപ്പെട്ടവർ ചുറ്റും നിൽക്കെ ഞങ്ങളുടെ ആയ് സമാധാനത്തോടെ യാത്രയായി; നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് അന്തരിച്ചു

New Update

മുംബൈ: നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് (91) അന്തരിച്ചു. മാര്‍ച്ച് 12 ഞായറാഴ്ച മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അന്ത്യകര്‍മങ്ങള്‍ ഉച്ചയ്ക്ക് 3 മണിക്ക് നടക്കുമെന്നാണ് വിവരം. സ്നേഹലത ദീക്ഷിതിന്റെ മരണകാരണം ഇതുവരെ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാധുരിയും ഭര്‍ത്താവ് ശ്രീറാം നെനെയും സംയുക്ത പ്രസ്താവനയിലാണ് ദുഃഖവാര്‍ത്ത സ്ഥിരീകരിച്ചത്.

Advertisment

publive-image

'ഞങ്ങളുടെ പ്രിയപ്പെട്ട ആയ് (അമ്മ  സ്‌നേഹലത, ഇന്ന് രാവിലെ അന്തരിച്ചു. അടുത്ത ബന്ധുമിത്രങ്ങള്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. പ്രിയപ്പെട്ടവര്‍ ചുറ്റും നില്‍ക്കെ ഞങ്ങളുടെ ആയ് സമാധാനത്തോടെ യാത്രയായി. മാധുരി പറഞ്ഞു.

അമ്മയുടെ പിറന്നാള്‍ ദിവസം മാധുരി പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ''പിറന്നാള്‍ ആശംസകള്‍ ആയ്. അമ്മയാണ് മകളുടെ ആത്മ സുഹൃത്തെന്നാണ് പറയാറുള്ളത്. അതു വളരെ ശരിയാണ്. എനിക്കു വേണ്ടി ചെയ്തു തന്ന കാര്യങ്ങള്‍, എന്നെ പഠിപ്പിച്ച പാഠങ്ങള്‍ അതെല്ലാമാണ് അമ്മയില്‍ നിന്നുള്ള സ്‌നേഹ സമ്മാനം'' എന്നാണ് മാധുരി കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍, മാധുരി  സ്നേഹലതയുടെ 90-ാം ജന്മദിന വേളയില്‍ കുടുംബ ഫോട്ടോകള്‍ അടങ്ങുന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചെയ്തിരുന്നു. മാധുരി തന്റെ അമ്മയ്ക്കും ഭര്‍ത്താവ് ശ്രീറാം നീനവിനും ഒപ്പമുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്.

സ്‌നേഹലതയുടെ ഒറ്റയ്ക്കുള്ള ചിത്രവും ഈ പോസ്റ്റില്‍ ഉണ്ടായിരുന്നു. ആ പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, ''ഹാപ്പി ബര്‍ത്ത്‌ഡേ, ആയ്! മകളുടെ ഏറ്റവും നല്ല സുഹൃത്താണ് അമ്മയാണ്. അതിലും വലിയ ശരി എന്റെ ജീവിതത്തില്‍ ഇല്ല. എനിക്ക് വേണ്ടി ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും നന്ദി. നിങ്ങള്‍ പഠിപ്പിച്ച പാഠങ്ങളാണ് നിങ്ങളില്‍ നിന്നും ലഭിച്ച വലിയ സമ്മാനം'.

Advertisment